NewsGulf

ഇഖാമ ഫീസ് വർദ്ധന വ്യാജമെന്ന് സൗദി അറേബ്യ

ഇഖാമ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. ഇത്തരം പ്രചാരണം വ്യാജമാണെന്ന് സൗദി ജവാസാത്ത് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി വന്നത്. തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവിയിലും മാറ്റം വരുത്തിയിട്ടില്ലെന്നും പറയുന്നു.

നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകള്‍ വഴി അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അവയിലൊന്നാണ് ഇഖാമ ഫീസ് വര്‍ദ്ധിപ്പിച്ചുവെന്ന പ്രചരണം. പക്ഷെ സൗദിയിലെ വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഹവിയ്യത്തുല്‍ മുഖീം എന്ന ഇഖാമ അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും അധികമായി ഫീസ് ഈടാക്കുന്നില്ലെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിൽ ഈടാക്കിയിരുന്ന അതെ ഫീസ് തന്നെയാണ് ഇപ്പോഴും. നിലവിൽ പുതിയ ഇഖാമ നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ ഫീസ് ഘടനയില്‍ മാറ്റം വരുത്തിയതായിയുള്ള പ്രചരണം ശരിയല്ലെന്ന് അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കൂട്ടിയെന്നും കുറച്ചെന്നുമുള്ള പ്രചാരണവും കൂടി നടക്കുന്നുണ്ട്. ഇവ തെറ്റാണെന്നുകൂടി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button