Uncategorized

അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി:അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന് പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

കോടതികള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ആ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടെന്നും ജഡ്ജിമാര്‍ക്കുള്ള അധികാരം അഭിഭാഷകര്‍ എടുക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമപ്രവർത്തകരെ കോടതിയിൽ പ്രവേശിപ്പിക്കാത്തത് പത്രസ്വാതന്ത്രത്തിന്മേലുള്ള കൈകടത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ ഇരു കൂട്ടരും തിരിച്ചറിയണം. അത്തരത്തിലുള്ളവര്‍ക്ക് വ്യക്തമായ ഉദ്ദേശമുണ്ട്.അത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയമം ലംഘിക്കപ്പെടാതെ നോക്കലാണ് സര്‍ക്കാരിന്റെ ജോലി. അതിര് വിട്ടുപോയാൽ നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണികളെ ശക്തമായി നേരിടാനും സർക്കാർ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button