India

വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം

വാരാണസി : വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം. ആത്മീയ ഗുരു ജയ് ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇടുങ്ങിയ പാതയിലൂടെ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സഹായങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button