
കോട്ടയം: സി പി എമ്മിന് ബന്ധു നിയമന വിവാദത്തിലുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുറ്റം ചെയ്തതായി ജയരാജനുതന്നെ ബോധ്യമുണ്ടെന്നും നിയമനവിവാദത്തെ തുടര്‍ന്ന് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. മാനക്കേട് മറയ്ക്കാന്‍ യുഡിഎഫിനെ പഴിചാരാനുള്ള സിപിഎമ്മിന്റെ ശ്രമം നടക്കാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.
വിജിലന്‍സ് കോടതിയിൽ കെ.ബാബുവിനെതിരായ പരാമര്‍ശം ഹൈക്കോടി സ്‌റ്റേ ചെയ്തതിനാലാണ് ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നത്. എന്നാൽ ജയരാജന്റെ കാര്യം അതുപോലെയല്ല. അഴിമതിയും സ്വജനപക്ഷപാതവും ജയരാജനു പോലും ബോധ്യപ്പെട്ടു. അദ്ദേഹം തെറ്റു സമ്മതിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. മാത്രമല്ല, അക്കാര്യം പാര്‍ട്ടിക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടു. ഇതുപോലെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല.
Post Your Comments