തിരുവനന്തപുരം: ജയരാജനെതിരായ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി വിജിലൻസ്.ഇതിന്റെ ഭാഗമായി ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം വിപുലീകരിച്ചു.കൂടാതെ ജയരാജൻ നടത്തിയ എല്ലാ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കും.ഇതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നാലുപേർ നൽകിയ പരാതികൾ ഡയറക്ടർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
വിജിലൻസ് സംഘം വിപുലീകരിച്ചതിനെ തുടർന്ന് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ എസ്പി എസ്.ജയകുമാറിന്റെ സംഘത്തിൽ രണ്ടു ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരുടെ ക്രമവിരുദ്ധ നിയമനമാണ് ഇപ്പോൾ അന്വേഷിക്കുന്നതെങ്കിലും ജയരാജൻ നാലു മാസത്തിനിടെ നടത്തിയ എല്ലാ നിയമനവും റിയാബ് നടത്തിയ നിയമനങ്ങളും അന്വേഷിക്കാനാണ് വിജിലൻസിന്റെ തീരുമാനം.കൂടാതെ വ്യവസായ വകുപ്പിലെ ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments