തിരുവനനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതനാന്ദന്‍ വോട്ട് ചെയ്യുന്നത് ജി.സുധാകരന്‍ എത്തി നോക്കിയ കേസില്‍ പോലീസ് വിഎസിന്റെ മൊഴിയെടുത്തു. താന്‍ വോട്ട് ചെയ്യുന്നത് ആരെങ്കിലും നോക്കിയതായി തനിക്ക് അറിയില്ലെന്ന് വി എസ് മൊഴി നല്‍കി. വി എസ്സിനെ കൂടാതെ വിഎസിന്റെ മകന്‍, മകള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ വിഎസ് വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയപ്പോള്‍ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ജി.സുധാകരന്‍ നോക്കി നിന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് , എന്‍.ഡി.എ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരുന്നത്. വോട്ടിങ്ങില്‍ ക്രമരഹിതമായി ഇടപ്പെട്ടു, വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ ഷാജഹാനാണ് അന്വേഷണ ചുമതല.
Post Your Comments