കോട്ടയം: ഇ.പി ജയരാജന്റെ രാജിയെ പരിഹസിച്ച വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികളുടെ പൊങ്കാല. ഇ.പി രാജിവച്ചതിനെ പരാമര്‍ശിച്ചു കൊണ്ട് ഫസ്റ്റ് വിക്കറ്റ് വീണോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.എന്നാല്‍ തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ നിന്ന് ഇറങ്ങി പോകത്തവരാണ് ഇത് ചോദിക്കുന്നതെന്ന് ഇടത് അനുഭാവികള്‍ മറുപടി നല്കി.
വിക്കറ്റ് വീണതല്ല ബല്‍റാം. അംപയര്‍ക്ക് കോള്‍ ചെയ്യാന്‍ പോലും അവസരം ഉണ്ടായില്ല. അതിന് മുന്‍പ് അദ്ദേഹം സ്വയം പുറത്തേക്ക് പോകുകയാണ് ചെയ്തതെന്ന് ചിലര്‍ എം.എല്‍.എയ്ക്ക് മറുപടി നല്കി.കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന യു.ഡി.എഫ് മന്ത്രിമാരുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു ഈ മറുപടി.
സ്വന്തം ടീമിലെ കളിക്കാരന്റെ മിഡില്‍ സ്റ്റംന്പ് തെറിച്ചിട്ടും തെളിവില്ല എന്നും പറഞ്ഞവരാണ് അംപയര്‍ ഔട്ട് വിളിക്കുന്നതിന് മുന്‍പേ ഇറങ്ങി പോയവരോട് പുച്ഛം പ്രകടിപ്പിക്കുന്നതെന്നും ചിലര്‍ പരിഹാസരൂപേണ എം.എല്‍.എയെ ഓര്‍മ്മിപ്പിച്ചു രാജിവെക്കുന്നതിലൂടെയുള്ള പ്രതിശ്ചായയുടെ ഇമ്പാക്ട് ഇനിയും താങ്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നും ചിലർ പറഞ്ഞു.
Post Your Comments