എന്തൊക്കെയായിരുന്നു..ജയലളിത മരിക്കുന്നു..മരിക്കാന്‍ കിടക്കുന്നു..വെന്റിലേറ്ററിലേക്ക് മാറ്റുന്നു..ജനങ്ങള്‍ തല തല്ലി ചാകുന്നു..കേന്ദ്രസുരക്ഷ ഏര്‍പ്പെടുത്തുന്നു..ബഹളമൊക്കെ കഴിഞ്ഞപ്പോള്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. ജയലളിതയെയും തമിഴരുടെ പൊതുവികാരത്തെയും പരിഹസിച്ച് വീഡിയോ എത്തി. ശരിക്കും അപ്പോളോ ആശുപത്രിയില്‍ എന്താണ് നടന്നത്? എന്താണ് നടക്കുന്നത്?
അതിനുള്ള ഉത്തരം ഈ വീഡിയോ നല്‍കും. തമിഴരെ പരിഹസിച്ച് പുട്ട് ചട്ട്ണിയുടെ ‘വിവാദമുണ്ടാക്കല്‍’ വീഡിയോയാണ് വൈറലാകുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരം പുറത്തുവിടാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരോ ആശുപത്രിയോ തയ്യാറായിട്ടില്ല.
മരണം ഏതുനിമിഷവും സംഭവിക്കാമെന്നുള്ള പ്രചാരണങ്ങള്‍, മറുവശത്ത് പൂജകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍. എന്താണ് തമിഴ്ജനതയെന്ന് തുറന്നുപറയുകയാണ് പുട്ട് ചട്ട്ണിയെന്ന യൂട്യൂബ് ഗ്രൂപ്പ്. അമ്മാളൂസ് കിച്ചന്‍ എന്ന ആക്ഷേപഹാസ്യ വീഡിയോയിലൂടെയാണ് പരിഹാസം. കണ്ടുനോക്കൂ…
Post Your Comments