International

ബലാത്സംഗ വീരന്മാര്‍ക്ക് ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളില്‍ മാത്രം

ജക്കാര്‍ത്ത● പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തുന്ന പ്രതികളെ ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനുമുള്ള നിയമം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കി. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്തോനേഷ്യന്‍ നിയമസഭ ബില്ല് പാസാക്കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ബാലപീഡനം കണക്കിലെടുത്താണ് നടപടി.

പുതിയ നിയമം അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും 20 വര്‍ഷം തടവുശിക്ഷ ലഭിക്കും. ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഇര കൊല്ലപ്പെടുക, മാനസിക ശാരീരിക നില തകരാറിലാവുക, ലൈംഗിക രോഗങ്ങള്‍ പകരുക എന്നീ കേസുകളില്‍ പരമാവധി വധശിക്ഷ വരെ നല്‍കാം.

അതേസമയം, രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രതികളെ ഷണ്ഡീകരിക്കാനുള്ള വ്യവസ്ഥയ്ക്കെതിരെ രാജ്യത്തെ ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 14 വയസ്സായ ആണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം. നിരവധി വിദേശസഞ്ചാരികള്‍ എത്തുന്ന ഇന്തോനേഷ്യയില്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. അതില്‍ തന്നെ പാശ്ചാത്യ വിനോദസഞ്ചാരികളാണ് കൂടുതലുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button