അബൂജ:ശരിക്കു ഭരിച്ചില്ലെങ്കിൽ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ഭീഷണിയുമായി നൈജീരിയന്‍ പ്രസിഡന്റിന്റെ ഭാര്യ.സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തിൽ നിന്ന് വലിച്ച് താഴെയിടുമെന്നും കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനം നേരെയാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പു നല്കി.
തന്റെ സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ലെന്നും താന്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ലെന്നും ഐഷ ബുഹാരി പറയുകയുണ്ടായി.പുതുതായി നിയമിതരായ 50 പേരില്‍ 45 പേരെയും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും അവര്‍ ആരോപിക്കുകയുണ്ടായി.
എല്ലാവര്ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകിയത്.എന്നാൽ ഇപ്പോൾ പ്രസിഡന്റ് പറഞ്ഞ വാക്ക് പാലിക്കുന്നില്ലെന്നും രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി പറഞ്ഞു.
Post Your Comments