ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ഐ.ഐ.ടി കോച്ചിംഗ് സെന്‍ററില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പിതാവിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് പതിനാറുകാരനായ അമന്‍ കുമാര്‍ ഗുപ്ത ജീവനൊടുക്കിയത്. ബീഹാര്‍ സ്വദേശിയാണ്. ജീവനൊടുക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളെയും അമന്‍ വിവരം അറിയിച്ചിരുന്നു.
പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അമന്‍ പിതാവിന് വേണ്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്.നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് ചമ്പല്‍ നദിയിലേക്ക് ചാടിയാണ് അമന്‍ ജീവനൊടുക്കിയത്.ഇളയ സഹോദരനെ നന്നായി പഠിപ്പിക്കണമെന്നും അമന്‍ കണ്ണീരോടെ പറഞ്ഞു. കോട്ടയിലെ ഐ.ഐ.ടി പരിശീലന കേന്ദ്രത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന പതിനാലാമത്തെ വിദ്യാര്‍ത്ഥിയാണ് അമന്‍.
Post Your Comments