ഹൈദരാബാദ്: ഏകദേശം 50 ഓളം ഐടി കമ്പനികള്‍ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ കൈകളിലാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഈ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ഹൈദരാബാദിലാണ് ഈ ഹാക്കിങ് നടന്നിരിക്കുന്നത്.
ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സൈബറാബാദ് സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തുവിട്ടു. ഇത് തിരിച്ചു നല്‍കാന്‍ വലിയ ഡിമാന്റാണ് ഇവര്‍ ഉന്നയിക്കുന്നത്. ഹാക്ക് ചെയ്തവ തിരിച്ചു നല്‍കണമെങ്കില്‍ ബിറ്റ്‌കോയിന്‍സ് നല്‍കണമെന്നാണ് ഹാക്കര്‍മാര്‍ അറിയിച്ചത്.
തുര്‍ക്കിയിലെയും സൊമാലിയയിലെയും സൗദി അറേബ്യയിലെയും സെര്‍വറുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായ ഹാക്കിങാണ് നടന്നത്. സംഭവം നടന്നപ്പോള്‍ തന്നെ ചില കമ്പനികള്‍ എസ് സി എസ് സിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില കമ്പനികളില്‍ നി്ന്നും ഇവര്‍ പ്രതീക്ഷിക്കുന്നത് 420 കോടിയാണ്.
ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത പ്രോക്‌സി സെര്‍വറുകള്‍ ഓരോ അഞ്ച് മിനിട്ടുകള്‍ കൂടുമ്പോഴും മാറ്റുന്നതു കൊണ്ട് കമ്പനികള്‍ക്ക് അത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ഐപി അഡ്രസ്സ് പോലും ഓരോ അഞ്ച് മിനിട്ടുകൂടുമ്പോഴും മാറുകയാണെന്ന് കമ്പനികള്‍ പറയുന്നു.
Post Your Comments