ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ജലയുദ്ധത്തിനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍. സിന്ധു നദി വിഷയത്തില്‍ ഇന്ത്യയുടെ അതേ നിലപാടുതന്നെയാണ് അഫ്ഗാനിസ്ഥാനുമുള്ളത്. ഇത് പാക്കിസ്ഥാന് കൂടുതല്‍ തിരിച്ചടി നല്‍കും.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനാണ് അഫ്ഗാനിസ്ഥാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ഇന്ത്യ പിന്തുണയും നല്‍കി. ചെനാബ് നദിയില്‍ നടപ്പാക്കിയ പദ്ധതിപോലെ കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലും നടപ്പാക്കുന്ന കാര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യുന്നതായിരിക്കും.
ജമ്മു കശ്മീരില്‍നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയുമായി കാബൂള്‍ നദിക്ക് ഒട്ടേറെ സമാനതകളുണ്ട്. വൈദ്യുതി ഉല്‍പ്പാദനവും ജലസേചനവുമാണ് അഫ്ഗാനിസ്ഥാന്‍ ഇതുവഴി ലക്ഷ്യമിടുന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ചെനാബ് നദിയിലെ പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയത്.
Post Your Comments