India

ജയലളിത അബോധാവസ്ഥയിലാണോ? സരസ്വതി പറയുന്നു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള അഭ്യുഹങ്ങള്‍ പരക്കുമ്പോള്‍ പാര്‍ട്ടി വക്താവ് സരസ്വതി ജയലളിതയെക്കുറിച്ച് പറയുന്നതിങ്ങനെ. ജയലളിത അബോധാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സരസ്വതി വ്യക്തമാക്കിയത്. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ജയലളിത പത്രങ്ങള്‍ വായിക്കുന്നുണ്ടെന്നും സരസ്വതി പറയുന്നു.

പനീര്‍ശെല്‍വത്തിന് വകുപ്പുകള്‍ കൈമാറിയത് അവരുടെ പൂര്‍ണ്ണ സമ്മതത്തോടെയാണെന്നും സരസ്വതി അറിയിച്ചു. സുപ്രധാന വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന് കൈമാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജയലളിത സമ്മതം മൂളി. ആശുപത്രിയിലേയ്ക്ക് എല്ലാവരെയും കയറ്റാത്തത് അണുബാധ ഉണ്ടാകാതിരിക്കാനാണെന്നും സരസ്വതി വിശദീകരിച്ചു.

എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവതിയായി ജയലളിത തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അവര്‍ പറയുന്നു. കഴിഞ്ഞ 19 ദിവസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button