ഇരിങ്ങാലക്കുട: വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്കുമായി
ബന്ധമുള്ള പടിയൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിനെതിരെ അന്വേഷണം സജീവമായി. സ്‌കൂളിലെ പഠനരീതികളും സിലബസും സാമ്പത്തിക സ്രോതസ്സുമാണ് രഹസ്യാന്വേഷണ സംഘം അന്വേഷിക്കുന്നത്. ദേശവിരുദ്ധ തീവ്രവാദ ആശയങ്ങള്‍ പാഠ്യപദ്ധതിയിലുള്ളതിനെ തുടര്‍ന്ന് കൊച്ചിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിനെതിരെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പടിയൂര്‍ സ്‌കൂളിനെതിരെ അന്വേഷണം നടത്തുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശത്തിലാണ് കേസ്.
മുസ്ലിം മതവിഭാഗത്തിന് ജീവിതം സമര്‍പ്പിക്കണമെന്നും മരിക്കാന്‍ തയ്യാറാകണമെന്നും പാഠ ഭാഗങ്ങള്‍ വിവരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരേയുള്ള 153 എ വകുപ്പാണ് കേസില്‍. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷനെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നതിനിടയിലാണ് സ്‌കൂളുകളെക്കുറിച്ചും അന്വേഷണം നടത്തുന്നത്. 500 കുട്ടികള്‍ പഠിക്കുന്ന പടിയൂര്‍ സ്‌കൂളില്‍ മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും മുസ്ലിം വിഭാഗത്തിലുള്ളവരാണ്. ഇവിടെ പഠിച്ചാല്‍ മദ്രസ പഠനം വേണ്ടെന്നതാണ് നിരവധി മാതാപിതാക്കളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നത്. മതപഠനത്തിന് അധികസമയമെടുക്കുന്നതിനെച്ചൊല്ലി രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസുമുണ്ട്.
തീവ്രവാദ പ്രവര്‍ത്തനവും ഐ.എസ് ബന്ധവുമുള്ള നിരവധി പേര്‍ പീസ് സ്‌കൂളുമായി ബന്ധം പുലര്‍ത്തുന്നതായി എന്‍.ഐ.എ
അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പഠിച്ചിറങ്ങിയ കുട്ടികളുടെ രക്ഷിതാക്കള്‍ പഠനരീതിയെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ ഉണ്ടായ ചില മാറ്റങ്ങളാണ് ഇവരെ പരാതി നല്‍കുന്നതിന് പ്രേരിപ്പിച്ചത്. ആദ്യകാലങ്ങളില്‍ മറ്റു മതസ്ഥര്‍ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തിരുന്നു. എന്നാല്‍ കുട്ടികള്‍ വീട്ടിലെത്തിയാല്‍ നിസ്‌കരിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റി മറ്റു സ്‌കൂളുകളില്‍ ചേര്‍ത്തത്.
പോലീസില്‍ പലരും പരാതിപ്പെട്ടിട്ടുണ്ട്. പടിയൂര്‍ സ്‌കൂളിന്റെ മറവില്‍ പള്ളിയും കൂറ്റന്‍ കെട്ടിടങ്ങളുമാണ് പണിതിട്ടുള്ളത്. ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിയാണ് നിര്‍മ്മാണം. ഇതോടെ സ്‌കൂളിനെ പറ്റി കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം
Post Your Comments