തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് തന്റെ വീഴ്ച മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചത്.
ബന്ധു നിയമനവിവാദത്തില്‍ തനിക്ക് തെറ്റ് സംഭവിച്ചതായാണ് ജയരാജന്‍ കുറ്റസമ്മതം നടത്തിയത്. പാര്‍ട്ടി ഈ കാര്യത്തില്‍ കൈക്കൊള്ളുന്ന എന്ത് നടപടിക്കും വിധേയനാകാന്‍ താന്‍ തയ്യാറാണ് എന്നാണു ജയരാജന്‍ അറിയിച്ചത്.
പക്ഷെ ഈ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും. അത് വരെ കാത്തിരിക്കാനാണ് കോടിയേരി ജയരാജനോട് ആവശ്യപ്പെട്ടതെന്നാണ്
വിവരം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ഇന്ന് രാവിലെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് തന്നെ ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടേക്കും എന്ന സൂചന പ്രബലമായിരിക്കെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത് പ്രാധാന്യമര്‍ഹിക്കുന്നത്.
വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ ത്വരിത പരിശോധന നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ജേക്കബ് തോമസ് എത്തിയതെന്നാണ് സൂചന.
Post Your Comments