തിരുവനന്തപുരം: ബന്ധുനിയമനം വിവാദമായതോടെ ഇ.പി ജയരാജന് ധര്‍മ്മസങ്കടത്തിലുമായി. മന്ത്രി രാജിവെക്കണമെന്ന മുറവിളി കൂടിവരികയാണ്. അതേസമയം, ഇ.പി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറിയെന്നാണ് സൂചന. രാത്രി 8.15 ഓടെയാണ് രാജിക്കത്ത് നല്‍കിയതെന്നും സംശയമുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയ്ക്കുശേഷമായിരിക്കും രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ജയരാജന് രാജിവയ്ക്കണമെന്ന നിലപാടിലാണെന്നാണ് അറിയുന്നത്. അതോടെ ജയരാജന് രാജിവെക്കുന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായിരുന്നു.
പാര്‍ട്ടി പറയുന്നതിനു മുന്‍പേ രാജിവയ്ക്കാന്‍ തയാറാണെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കില്ലെന്നും ജയരാജന് കോടിയേരിയെ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments