അമരാവതി: കുഴല്‍ പണം തടയുന്നതിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. കള്ളനോട്ട് കച്ചവടം ഇല്ലാതാക്കാന്‍ ഇതു മാത്രമാണ് എളുപ്പത്തില്‍
ചെയ്യാനുള്ള മാര്‍ഗമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
അഴിമതിക്കാര്‍ക്കും കള്ളനോട്ട് അച്ചടിക്കാര്‍ക്കും
രാഷ്ട്രീയമാണ് രക്ഷാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് എന്നും, ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കുന്നതോടെ 1000, 500 നോട്ടുകള്‍ വാങ്ങുന്നതിന് തടയിടാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
ബാങ്കിങ് ഇടപാടുകള്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കള്ളനോട്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടായാല്‍ മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. എല്ലാ പണമിടപാടുകളും ആപ്ലിക്കേഷനുകള്‍ വഴി ചെയ്യാന്‍ കഴിയുന്ന കാലത്ത് കയ്യില്‍ പണം കൊണ്ടു നടക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം
പറഞ്ഞു. ഡിജിറ്റല്‍ ലോകത്തേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള വ്യാജന്മാരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം
Post Your Comments