ന്യൂയോര്‍ക്ക് : എന്നായാലും ഒരു മൂന്നാംലോക മഹായുദ്ധം കൂടി ഉണ്ടാകുമെന്ന് അമേരിക്ക. ഇതുവരെ സംഭവിച്ച യുദ്ധങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ വിനാശകരമായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കന്‍ സൈനിക വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കി. മൂന്നാം ലോകമഹായുദ്ധം എന്നത് ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ സംഭവിക്കുമെന്നതില്‍ സംശയം പോലും വേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സ്മാര്‍ട്ട് ആയുധങ്ങളായിരിക്കും
മൂന്നാം ലോക മഹായുദ്ധത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയെന്നും ഇവര്‍ പറയുന്നു. മാത്രമല്ല മൂന്നാംലോക മഹായുദ്ധത്തിന്റെ ആരംഭം ഏഷ്യയില്‍ നിന്നായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തരകൊറിയയും ചൈനയും മത്സരിച്ച് ആണവായുധങ്ങല്‍ കരസ്ഥമാക്കുന്നത് ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നുവെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ സംഭവിച്ചതുപോലുള്ള സാമ്പ്രദായിക രീതിയിലുള്ള യുദ്ധമുറകളായിരിക്കില്ല ഇനിയുണ്ടാവുക. അതിവേഗത്തിലായിരിക്കും യുദ്ധം തുടങ്ങുകയും നിര്‍ണ്ണായകഘട്ടത്തിലെത്തുകയും ചെയ്യുക. മനുഷ്യന്റെ വേഗതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരിക്കും ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങളും യന്ത്രങ്ങളുമായിരിക്കും യുദ്ധഗതിയെ നിര്‍ണ്ണയിക്കുകയെന്ന് അമേരിക്കന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ വില്യം ഹിക്‌സ് പറയുന്നു. വാഷിംങ്ടണില്‍ നടന്ന വാര്‍ഷിക യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ആയുധങ്ങളുടേയും യന്ത്രങ്ങളുടേയും നിര്‍മ്മാണത്തില്‍ റഷ്യയും ചൈനയുമാണ് ഏറെ മുന്നിലുള്ളത്. യുദ്ധമേഖലയില്‍ ഉപയോഗിക്കാവുന്ന റോബോട്ടുകളിലും ഈ രാജ്യങ്ങള്‍ക്ക് അമേരിക്കയേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഭാവിയില്‍ എപ്പോഴെങ്കിലും ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് എ മില്ലി പറഞ്ഞതും ഇതേ യോഗത്തിലാണെന്ന് ഡിഫെന്‍സ് വണ്‍ റിപ്പോര്‍ട്ടു ചെയ്തു.
ആകാശയുദ്ധത്തില്‍ നിലവില്‍ അമേരിക്കയ്ക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന മേല്‍ക്കോയ്മ ഇല്ലാതാകാനും മൂന്നാം ലോകമഹായുദ്ധം കാരണമായേക്കും. മൂന്നാം ലോകമഹായുദ്ധത്തില്‍ ഏറ്റവും തന്ത്രപരമായ യുദ്ധം നടക്കുക സൈബര്‍ മേഖലയിലാണെന്നും കരുതപ്പെടുന്നു. ഏത് രാജ്യത്തിനാണോ ശത്രുവിന്റെ വിവരസാങ്കേതിക ശൃംഖല
തകര്‍ക്കാനാകുന്നത് അവര്‍ക്ക് വ്യക്തമായ മേല്‍ക്കോയ്മ ലഭിക്കും. എതിരാളിയെ നിരായുധരാക്കുന്നതിന് തുല്യമാകും ലക്ഷ്യത്തില്‍ കൊള്ളുന്ന സൈബര്‍ ആക്രമണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments