Kerala

പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന സമ്പ്രദായം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി: പേരിനൊപ്പം ജാതിപ്പേര് വെക്കുന്ന പരിപാടി പാടേ അപ്രത്യക്ഷമായതായിരുന്നു. ഇപ്പോള്‍ വീണ്ടും അങ്ങനെയൊരു സമ്പ്രദായം വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇത് അപകടകരമായ സാഹചര്യത്തിന് വഴിവെക്കുമെന്ന് പിണറായി വിജയന്‍ പറയുന്നു. പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന സമ്പ്രദായം വേണ്ടെന്നാണ് പിണറായി വ്യക്തമാക്കുന്നത്.

ഈ ശ്രമത്തെ തിരിച്ചറിഞ്ഞ് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ജാതിപ്പേര് ഉപേക്ഷിച്ചവരുടെ പിന്‍തലമുറക്കാരാണ് ജാതിപ്പേര് തിരികെ കൊണ്ടുവരുന്നതെന്നത് ആപത്തിനെ കൂടുതല്‍ തീവ്രമാക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

മന്നത്ത് പത്മനാഭന്‍ അടക്കമുള്ളവരുടെ പുരോഗമനപരമായ ഇടപെടല്‍ കേരളത്തില്‍ നിന്ന് ജാതിപ്പേര് ഇല്ലാതാക്കിയിരുന്നു. പക്ഷെ അന്ന് കേരളത്തില്‍ മതസ്പര്‍ധയോ മതവിദ്വേഷമോ ഇല്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button