NewsIndia

പാകിസ്ഥാന്‍റെ ആണവകള്ളക്കളികളെ യുഎന്നില്‍ തുറന്നുകാട്ടി ഇന്ത്യ

ഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ ഇന്ത്യ രംഗത്ത്. പാകിസ്താന്‍ കണക്കില്ലാതെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് ഇന്ത്യ എെക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ജിഹാദി സംഘടനകളുമായുള്ള പാകിസ്താന്‍റെ അവിശുദ്ധ ബന്ധവും, അനിയന്ത്രിത ആണവായുധ വികസനവും നയിക്കുന്നത് ദുരന്തത്തിലേക്കാണെന്ന് ഇന്ത്യ അറിയിച്ചു. മേഖലയില്‍ അനിയന്ത്രിതമായി നടക്കുന്ന ആണവ പ്രവര്‍ത്തനങ്ങളിൽ പാകിസ്താനു പങ്കുണ്ടെന്നും ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ വ്യക്തമാക്കി.

കൂടാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുറന്ന പിന്തുണയും, അനിയന്ത്രിത സ്‌ഫോടക വസ്തുക്കളുടെ ഉത്പാദനവും, ആണവായുധങ്ങളുടെ വികസനവുമാണ് സമാധാന പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് ഇന്ത്യന്‍ പ്രതിനിധി വെങ്കടേഷ് വര്‍മ്മ അറിയിച്ചു. ജമ്മു-കശ്മീരിനെ പരാമര്‍ശിച്ച് പാക് പ്രതിനിധി തെഹ്മിന ജനൂജ സംസാരിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതികരണം.

ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ കാരണം ഇന്ത്യയുടെ സ്വാര്‍ത്ഥ താത്പര്യങ്ങളും, ഏകാധിപത്യ നയങ്ങളും, നിരുത്തരവാദ പെരുമാറ്റങ്ങളുമാണെന്ന് ജനൂജ അഭിപ്രായപ്പെടുകയായിരുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും ദേശീയ നയമായാണ് പാകിസ്ഥാന്‍ കൈകൊള്ളുന്നതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ഉത്തരകൊറിയ അണ്വായുധ സാങ്കേതികവിദ്യ സ്വന്തമാക്കിയത് പാകിസ്ഥാന്‍റെ ഒത്താശയോടെയാണെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആണവരംഗത്തെ അവരുടെ കള്ളക്കളികള്‍ യുഎന്നില്‍ തുറന്നുകാട്ടുക എന്നതന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button