തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി കാലങ്ങളായി നടക്കുന്ന വാദങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് മുറവിളി കൂട്ടുമ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് ആര്‍എസ്എസ് താത്വികാചാര്യന്‍ പി പരമേശ്വരന്‍. ആര്‍എസ്എസ് നിലപാട് തിരുത്തി പി പരമേശ്വരന്‍ രംഗത്തെത്തിയത് പാര്‍ട്ടിയെ ചൊടിപ്പിച്ചേക്കാം.
അതേസമയം, ശബരിമലയില്‍ അനുവദിക്കപ്പെട്ടവരല്ലാത്ത സ്ത്രീകള്‍ പോകുന്നത് ശരിയല്ലെന്നാണ് പരമേശ്വരന്റെ അഭിപ്രായം. ഇത്രനാള്‍ എങ്ങനെയായിരുന്നോ അതുപോലെ തുടരണം. സംഘപരിവാര്‍ അടിയന്തരമായി ഏകാഭിപ്രായത്തിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കളെ കൂടെ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പി പരമേശ്വരന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കണം. മറിച്ചെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments