
ലക്നൗ: ഭീകരവാദത്തിനെതിരെ പ്രതികരിച്ച് വീണ്ടും നരേന്ദ്രമോദിയെത്തി. ഭീകരവാദം ലോക സമൂഹത്തെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുകയാണ്. സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് മോദി പറയുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.
ഭീകരവാദത്തില്‍നിന്നു നാം മുക്തരല്ല. ഭീകരവാദം സിറിയയ്ക്കു സമ്മാനിക്കുന്നത് എന്താണെന്ന് അനുദിനം ചിത്രങ്ങളിലൂടെയും മറ്റുമായി നാം കാണുന്നതാണ്. കാണാന്‍ പറ്റാത്ത കാഴ്ചയാണ് കാണുന്നത്. ഭീകരവാദത്തെ വേരോടെ പറിച്ചെറിയാതെ മനുഷ്യകുലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനാവില്ലെന്നും മോദി പറയുന്നു.
രാമായണത്തിലെ ജഡായുവാണു ഭീകരതയ്ക്കെതിരെ പോരാടിയ ആദ്യത്തെയാള്‍. സ്ത്രീയുടെ അഭിമാനം രക്ഷിക്കാനായിരുന്നു ജഡായുവിന്റെ പോരാട്ടം. ജീവിതത്തിലും സമൂഹമെന്ന നിലയിലും നമുക്കു തെറ്റുകള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലം നമുക്കു സംഭവിച്ച തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്താനുള്ള അവസരമാണു വിജയദശമിയെന്നും മോദി പറഞ്ഞു.
Post Your Comments