ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് ഉത്തരവുമായി തമിഴ്നാട് മന്ത്രിസഭ. ഒടുവില്‍ നറുക്കുവീണത് ധനമന്ത്രി ഒ.പനീര്സെല്വത്തിനുതന്നെ. ജയലളിത ചികിത്സയില്‍ കഴിയുന്നതുകൊണ്ട് എല്ലാ ചുമതലയും പനീര്‍സെല്‍വത്തിന് കൈമാറി. ജയലളിത വഹിക്കുന്ന ആഭ്യന്തരം ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ചുമതല ഇനി പനീര്സെല്വത്തിനായിരിക്കും.
ജയലളിത മുഖ്യമന്ത്രിയായി തുടരും. അതേസമയം, മന്ത്രിസഭ യോഗത്തില്‍ പനീര്‍സെല്‍വം അധ്യക്ഷത വഹിക്കുമെന്നും അറിയിച്ചു. തമിഴ്നാട്ടിലെ ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള താല്‍ക്കാലിക വഴിയായാണ് ഇത്തരമൊരു നീക്കം ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു നടത്തിയത്.
കാവേരി പ്രശ്നം നിലനില്ക്കുന്നതു കൊണ്ട് ഇതിനൊരു തീരുമാനമെടുക്കാന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
Post Your Comments