IndiaNews

ജയലളിതയ്ക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രചരണവുമായി എഐഎഡിഎംകെ

ചെന്നൈ: ജയലളിതയുടെആരോഗ്യസ്ഥിതിയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി എഐഎഡിഎംകെ രംഗത്ത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ക്ക് അതേരീതിയില്‍ തന്നെ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പാര്‍ട്ടി “അമ്മ എപ്പോഴും സുഖമായിരിക്കുന്നു” എന്ന ടാഗ് ലൈനില്‍ ഓണ്‍ലൈന്‍ പ്രചരണം തുടങ്ങി കഴിഞ്ഞു. പാര്‍ട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ ഇപ്പോള്‍ തുടരുന്ന അപവാദ പ്രചരണങ്ങള്‍ നിര്‍ത്തണമെന്നും അറിയിച്ചു.

“എന്റെ മുഖ്യമന്ത്രി സുഖമായിരിക്കുന്നു” എന്നെഴുതിയ ജയലളിതയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രമാക്കാനാണ് പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 22 നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button