സിറിയയിലെ റക്കയില്‍ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരവേലയുടെ തലവന്‍ കൊല്ലപ്പെട്ടു എന്ന്‍ അമേരിക്ക കഴിഞ്ഞമാസം നടത്തിയ അവകാശവാദത്തിന് ഒടുവില്‍ ഐഎസ് ഭീകരസംഘടന തന്നെ സ്ഥിരീകരണം നല്‍കി. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് ഐഎസ് ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിക്കൊണ്ട് ഭീകരന്‍ വാ’ ഇല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ അല്‍-ഫയദ് എന്ന അബു മൊഹമ്മദ് അല്‍-ഫുര്‍ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
എപ്പോള്‍, എവിടെ വച്ച്, എങ്ങനെയാണ് അല്‍-ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതെന്ന് പക്ഷേ, ഐഎസ് പറഞ്ഞിട്ടില്ല. സെപ്റ്റംബര്‍ 7-നാണ് അല്‍-ഫുര്‍ഖാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അമേരിക്ക പുറത്തുവിട്ടത്.
അല്‍-ഫുര്‍ഖാന്‍ ഐഎസിന്‍റെ വിവരസാങ്കേതിക മന്ത്രിയും അവരുടെ പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവും, മുതിര്‍ന്ന ഷൂര കൗണ്‍സിലിലെ അംഗവും ആയിരുന്നു. റക്കയിലെ തന്‍റെ വീടിന് സമീപത്തുകൂടി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അല്‍-ഫുര്‍ഖാന്‍ തങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്ന വിവരം.
Post Your Comments