India

അവശ്യവസ്തു വിലനിയന്ത്രണത്തിന് കാര്യക്ഷമമായ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ അനുവദിക്കണമെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യത്ത് അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇതുവരെ പലസാഹചര്യങ്ങളിലും വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ അവശ്യവസ്തുക്കളുടെ വില നിര്‍ണയത്തില്‍ സര്‍ക്കാരിന് നാമമാത്രമായ പങ്കാളിത്തം മാത്രമാണ് ലഭിച്ചിരുന്നത്.

ഈ സാഹചര്യത്തിലാണ് 2011 ലെ അളവുതൂക്ക നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്. ഇനി അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ജനങ്ങള്‍ക്ക് ഇതൊരാശ്വാസവുമാകും. ചില്ലറയായും, പാക്കേജ്ഡ് രൂപത്തിലും വില്‍ക്കുന്ന എല്ലാ വസ്തുക്കളും നിയമത്തിന്റെ പരിധിയില്‍ വരും. ഇത് ചില്ലറവില്‍പ്പനക്കാര്‍ക്ക് തിരിച്ചടിയായിരിക്കും. എങ്കിലും അനിയന്ത്രിതമായ വിലക്കയറ്റം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അടുത്തിടെ പല അവിശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. പയറുവര്‍ഗങ്ങള്‍ക്ക് കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നു. ഇത് ജനങ്ങളുടെ പ്രതിഷേധത്തിനും ഇടയാക്കി. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിയുന്ന അവസ്ഥ ഇല്ലാതാക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button