ന്യൂഡല്‍ഹി: അന്നും ഇന്നും ട്രെയിനിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, ഇത്തവണ ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറുകയാണ്. ട്രെയിന്‍ യാത്ര ആസ്വാദ്യകരമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ തീരുമാനം. അതിനായി ഗ്ലാസ് മേല്‍ക്കൂരയുള്ള ട്രെയിന്‍ കോച്ചുകളാണ് നിര്‍മ്മിക്കുന്നത്. റെയില്‍വേ ടൂറിസം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം.
വൃത്തിഹീനമായ ട്രെയിന്‍ യാത്ര പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. വരും നാളില്‍ റെയില്‍വേ ടൂറിസം വികസിപ്പിച്ചേ മതിയാകൂ. അതിനായി യാത്രക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരണമെന്ന് ഐആര്‍സിടിസി ചെയര്‍മാന്‍ ഡോക്ടര്‍ എകെ മനോക്ക വ്യക്തമാക്കി. പൂര്‍ണമായും ഗ്ലാസ് മേല്‍ക്കൂരയുള്ള ആദ്യ കോച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.
ഈ മാസം തന്നെ പുതിയ കോച്ചുകള്‍ ഇറക്കുമെന്നാണ് പറയുന്നത്. ശേഷിക്കുന്ന മൂന്നോളം കോച്ചുകള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കി ട്രെയിനില്‍ ഘടിപ്പിക്കും. ഐആര്‍സിടിസിയും ആര്‍ഡിഎസ്ഒയും ചേര്‍ന്നാണ് കോച്ചുകള്‍ ഡിസൈന്‍ ചെയ്തത്. കശ്മീരിലാണ് പുതിയ കോച്ചുകള്‍ ആദ്യം ഓടിതുടങ്ങുക.
ശേഷിക്കുന്ന കോച്ചുകള്‍ തെക്ക്-കിഴക്കന്‍ മേഖലകളിലെ ട്രെയിനുകളിലാവും ഘടിപ്പിക്കുക. കറങ്ങുന്ന ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്.
Post Your Comments