അബുദാബി● അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം അല്‍-വാത്ബയില്‍ നിര്‍മ്മിക്കും. 20,000 ചത്രുരശ്ര മീറ്റര്‍ (4.95 ഏക്കര്‍) ഭൂമിയിലാണ് ക്ഷേത്രം വരുന്നത്. തിങ്കളാഴ്ച ഭൂമി ഏറ്റെടുത്തതായും ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നും ക്ഷേത്ര കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തലവന്‍ ബി.ആര് ഷെട്ടി അറിയിച്ചു.
അബുദാബി നഗരത്തില്‍ നിന്ന് 30 മിനിറ്റ് മാത്രം അകലെയാണ് അല്‍-വാത്ബ. അബുദാബി-അല്‍-ഐന്‍ റോഡിന് അരികെയുമാണെന്ന് ഷെട്ടി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം അനുവദിക്കുമെന്ന് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചത്.
നിലവില്‍ ദുബായില്‍ രണ്ട് ക്ഷേത്രങ്ങളും ഒരു സിഖ് ഗുരുദ്വാരയുമുണ്ട്. ശിവനും കൃഷ്ണനുമാണ് ദുബായിലെ ക്ഷേത്രങ്ങളിലെ പ്രധാന പ്രതിഷ്ഠ.
Post Your Comments