രാജ്യത്ത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ പൂനെ ആസ്ഥാനമായ
അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനം കേന്ദ്രസര്‍ക്കാരിന് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശപ്രകാരം ഇന്‍കം ടാക്‌സ്, സെയില്‍ടാക്‌സ് അടക്കം നിലവിലുള്ള 56 ഇനം ടാക്‌സുകളും വേണ്ടന്ന് വയ്ക്കാം.
*ശുപാര്‍ശകള്‍*
1.എല്ലാ നിലയിലുമുള്ള 56 ഇനം നികുതികള്‍ വേണ്ടന്നുവക്കുക
2.1000,500,100 എന്നീ തുകയുടെ കറന്‍സികള്‍ പിന്‍വലിക്കുക.
3.വലിയ സാമ്പത്തിക ഇടപാടുകള്‍ ബാങ്കിലൂടെ മാത്രം നടത്തുക
4.ക്യാഷ് ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുക.
5. ഗവണ്‍മെന്റിന് റവന്യുവിനു വേണ്ടി
ബാങ്ക് ഇടപാടുകള്‍ക്ക് 0.7% മുതല്‍
2%വരെ ടാക്‌സ് ഏര്‍പ്പെടുത്തുക.
*ഗുണങ്ങള്‍*
1.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മുതല്‍ എല്ലാ സാധനങ്ങളുടെയും വില 30% മുതല്‍ 55% വരെ കുറയും.
2.നികുതിവെട്ടിപ്പിന്റെ പ്രശ്‌നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.
3.പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.
4.പണത്തിനായുള്ള തട്ടിക്കൊണ്ടു പോകല്‍ പോലുള്ളവ ഇല്ലാതാകും.
5.കള്ളനോട്ടുകള്‍ ഇല്ലാതാകും. (ചെറിയ നോട്ടുകള്‍ അച്ചടിക്കുന്നത്
ലാഭകരമല്ലാത്തതിനാല്‍)
6.ശമ്പളക്കാരായവര്‍ കൂടുതല്‍ പണം വീട്ടിലെത്തിക്കും.
അത് കുടുംബത്തിന്റെ പര്‍ച്ചെസിങ് പവര്‍ കൂട്ടും.
7.തിരഞ്ഞെടുപ്പ് ചെലവ് കുറയും.
രാഷ്ട്രിയം അഴിമതി മുക്തമാകും
8.ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.
9.വ്യാപാര വ്യവസായ മേഖലകളില്‍ വന്‍ ഉയര്‍ച്ചയുണ്ടാകും. തൊഴിലവസരങ്ങള്‍ കൂടും.
10. നികുതിപിരിവടക്കം പല ഡിപ്പാര്‍ട്‌മെന്റുകളും ഉദ്യോഗസ്ഥന്‍മാരും
ഇല്ലാതാകും.
11.ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വളരെ കുറവായതിനാല്‍ ജനം ഇഷ്ടപ്പെടും.
12.ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന
നികുതി 14 ലക്ഷം കോടി. ഈ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ കിട്ടുന്ന ടാക്‌സ് 800 ലക്ഷം കോടി.
13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളില്‍ നിന്നും മോചിതമാവും.
Post Your Comments