
ന്യൂയോര്‍ക്ക്: ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ന്യൂ ഹെയ്ഡ് പാര്‍ക്കിലാണ് അപകടമുണ്ടായത്. 12 ബോഗികളുള്ള ട്രെയിനില്‍ 600 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിയിടിയില്‍ മൂന്നു ബോഗികള്‍ പാളം തെറ്റുകയായിരുന്നു.
എന്നാല്‍, അപകടത്തില്‍ ആരും മരിച്ചിട്ടില്ല. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് ഒമ്പതു മണിയോടെയായിരുന്നു അപകടം. ലോംഗ് ഐലന്റിലേക്കു പോയ പാസഞ്ചര്‍ ട്രെയിന്‍ മന്‍ഹാട്ടന് 20 മൈല്‍ കിഴക്ക് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് മേഖലയിലെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞമാസവും ഇതേ ട്രാക്കില്‍ അപകടം നടന്നിരുന്നുവെന്നാണ് വിവരം.
Post Your Comments