ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രധാനമായും മൂന്നു ദേവിമാരെയാണ് ആരാധിക്കുന്നത്. ബ്രഹ്മാവിന്റെ പത്‌നിയും വിദ്യാദേവതയുമായ സരസ്വതി. വിഷ്ണുപത്‌നിയും ഐശ്വര്യദേവതയുമായി ലക്ഷ്മി. ശ്രീപരമേശ്വരന്റെ പത്‌നിയും ശക്തിയുടെ ദേവതയുമായ പാര്‍വതി.
നവരാത്രികാലത്ത് ആദ്യ മൂന്നു ദിവസം പാര്‍വതിയെയും പിന്നീടുള്ള മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം അതായത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളില്‍ സരസ്വതിയെയും പൂജിക്കുന്നു. കേരളത്തില്‍ പൊതുവെ ദുര്‍ഗാഷ്ടമിക്കും (പൂജ വയ്ക്കുന്ന ദിനം), മഹാനവമിക്കും (പൂജ വയ്പിന്റെ രണ്ടാം ദിനം), വിജയദശമിക്കുമാണ് (പൂജയെടുത്ത് വിദ്യാരംഭം കുറിക്കുന്ന ദിനം) പ്രാധാന്യം നല്‍കുന്നത്. ഈ ദിനങ്ങളില്‍ അതീവ ഭക്തിയോടെ വിദ്യയുടെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതീ ദേവിയെ പ്രാര്‍ഥിക്കുന്നതും സരസ്വതീ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തുന്നതും അതിവേഗഫലം നല്‍കുമെന്നാണു വിശ്വാസം. ക്ഷേത്രദര്‍ശന വേളയില്‍ സരസ്വതി ദേവിയുടെ മൂലമന്ത്രമായ ‘ ഓം സം സരസ്വതൈ നമ ഃ ‘ ചൊല്ലുക. വിജയദശമിനാളില്‍ സ്വച്ഛമായ സ്ഥലത്ത് കിഴക്കോട്ടു തിരിഞ്ഞിരുന്നു 108 തവണ ഈ മൂലമന്ത്രം ജപിക്കുന്നതും സരസ്വതീകടാക്ഷത്തിനു കാരണമാകുന്നു. വിദ്യാര്‍ത്ഥികള്‍ വ്രതശുദ്ധിയോടെ സാരസ്വതഘൃതം നെയ്യ് പൂജിച്ചു കഴിക്കുന്നതും സാരസ്വതമന്ത്രാര്‍ച്ചന നടത്തുന്നതും വിദ്യാവിജയത്തിന് അത്യുത്തമം.
‘എഴുത്തിനിരുത്തുമ്പോള്‍’ വിജയദശമി നാളില്‍ രാവിലെ കുളിച്ചു ശുദ്ധിയായി അരിയിലോ മണലിലോ ”ഹരിഃ ശ്രീഃ ഗണപതയേ നമഃ അവിഘ്‌നമസ്തു” എന്നെഴുതിയാവണം വിദ്യാരംഭം കുറിക്കേണ്ടത്. തുടര്‍ന്ന് അറിയാവുന്ന എല്ലാ ഭാഷാ അക്ഷരങ്ങളും എഴുതാവുന്നതാണ്. പൂജവച്ച പുസ്തകങ്ങള്‍, ആയുധങ്ങള്‍ എന്നിവ ചന്ദനവും പൂവും തൊട്ടു വേണം പൂജയെടുക്കാന്‍. വിദ്യാരംഭം’ ആദ്യമായി എഴുത്തിനിരുത്തുമ്പോള്‍ വിദ്യാരംഭമൂഹൂര്‍ത്തം നോക്കുന്നത് നല്ലതാണ്.അന്നേദിവസം പൂജയെടുപ്പിനു ശേഷം സരസ്വതീപ്രീതികരമായ മന്ത്രങ്ങള്‍ ഭക്തിയോടെ ജപിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉത്തമമാണ്.
Post Your Comments