India

ഇന്ത്യന്‍ യുവാക്കള്‍ ഐഎസില്‍ ചേരുന്നത് ജിഹാദിനല്ല; ലക്ഷ്യം ഞെട്ടിപ്പിക്കുന്നത്

മുംബൈ: ഇന്ത്യയില്‍ നിന്നും ഐഎസിലേക്കുള്ള യുവാക്കളുടെ ആകര്‍ഷണം വിശദീകരിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഇന്ത്യന്‍ യുവാക്കളുടെ നോട്ടം ജിഹാദിലല്ലെന്നാണ് വിശദീകരണം. ഇവര്‍ക്ക് വേണ്ടത് അടിമകളുമായുള്ള ലൈംഗികബന്ധമാണ്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ലൈംഗിക അടിമകളെ കാണിച്ച് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ക്ഷണിക്കുന്നതായി കണ്ടെത്തിയത്. ഔറംഗാബാദില്‍നിന്ന് 31കാരനായ നാസര്‍ ഖാദിര്‍ അബൂബക്കറിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്.

യുവാക്കളെ ഐഎസ് സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ രീതി ഇതോടെ മനസിലാക്കാന്‍ സാധിച്ചു. ലൈംഗിക പങ്കാളികളെ ഓണ്‍ലൈന്‍ വഴി സെര്‍ച്ച് ചെയ്താണ് ഇവര്‍ ഒടുവില്‍ ഇവിടങ്ങളില്‍ എത്തിപ്പെടുന്നത്. യസീദി പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍ക്കാന്‍ ഐഎസ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ലൈംഗിക അടിമകളെ കുറിച്ചാണ് ഭീകരരുമായി ഇന്ത്യന്‍ യുവാക്കള്‍ കൂടുതലായി സംസാരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button