കസൂര്‍(പാകിസ്ഥാന്) ● മതം മാറാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ സഹോദരന് നോക്കി നില്‍ക്കെ കൂട്ടബലാത്സംഗം ചെയ്തു.പാകിസ്താനിലെ കസൂര്‍ ജില്ലയിലാണ് സംഭവം. മതം മാറാന്‍ വിസമ്മതിച്ച ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടിയെയും സഹോദരനെയും മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകടന്ന ഒരു സംഘം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
മതം മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. മതം മാറണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സഹോദരന്റെ കണ്മുന്നില് വച്ച് പെണ്‍കുട്ടിയെ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരമായ സംഭവം അരങ്ങേറിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Post Your Comments