അഹങ്കാരത്തിനു കയ്യും കാലും വൈക്കുമെങ്കില്‍ എന്തൊക്കെ സംഭാവിക്കാമോ അതോക്കെത്തന്നെയാണ് ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നതെന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് മാറുമ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു നില്‍ക്കുന്നതാണ് ഇന്ന് നാം എവിടെയും കാണുന്നത്
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടേയും നേതാക്കളുടേയും മക്കളേയും ബന്ധുക്കളേയും നിയമിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. വന്‍ അഴിമതി ലക്ഷ്യമിട്ട് ഖജനാവ് കാലിയാക്കിയുള്ള ഈ ബന്ധു നിയമനങ്ങള്‍ അടിയന്തരമായി റദ്ദാക്കിയില്ലെങ്കില്‍ ബി.ജെ.പി. പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരും.
പ്രധാന ബന്ധുനിയമനങ്ങള്‍
1. സി-ഡിറ്റിലെ രജിസ്ട്രാര്‍ ആയി മുന്‍ രാജ്യസഭാ എം.പി. ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ നിയമിച്ചു.
2. ഇ.പി.ജയരാജന്റെ സഹോദരീ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ ഉത്തമന്റെ മകന്‍ ജിന്‍സണ്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവര്‍ക്ക് വ്യവസായ വകുപ്പില്‍ ഉന്നത തസ്തികയില്‍ നിയമനം.
3. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദന് വ്യവസായ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായി നിയമനം. ഇവിടെ ഒരു തുണിക്കമ്പിനിയില്‍ ജീവനക്കാരന്‍ മാത്രമായിരുന്ന സ്ഥാനത്തുനിന്നാണ് അവിടെയുള്ള എല്ലാ കമ്പനികളുടേയും ചുമതലയുള്ള എം.ഡി. സ്ഥാനത്തേക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
4. വ്യവസായ മന്ത്രി ഇ.പി.ജരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിക്ക് കണ്ണൂരിലെ ക്ലേ ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമനം.
5. സി.പി.എം. സംസ്ഥാന കമ്മറ്റി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി.കെ.ചന്ദ്രാനന്റെ മകള്‍ ബിന്ദുവിന് വനിതാ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമനം.
6. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്‍ സൂരജ് രവീന്ദ്രന് കിന്‍ഫ്രയിലെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ എം.ഡിയായി നിയമനം.
7. സി.പി.എം. സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് കിന്‍ഫ്രാ പാര്‍ക്കിന്റെ എം.ഡിയായി നിയമനം.
മലബാര്‍ സിമന്റ്‌സിന്റെ എം.ഡിയായി നിയമിച്ചിരിക്കുന്നത് കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ ജനറല്‍ മാനേജരായിരുന്ന വി.ബി.രാമചന്ദ്രന്‍ നായരെയാണ്. ഇദ്ദേഹം ജനറല്‍ മാനേജറായിരുന്ന ആ സ്ഥാപനം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒന്നര വര്‍ഷത്തോളമായി ഇദ്ദേഹത്തിന് ശമ്പളമില്ലായിരുന്നു. അവിടെനിന്നും രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തിയാണ് ഇദ്ദേഹം വര്‍ഷത്തില്‍ 750 മുതല്‍ 1000 കോടി രൂപയുടെവരെ വിറ്റുവരവുള്ള മലബാര്‍ സിമന്റ്‌സിന്റെ തലപ്പത്തെത്ത് നിയമനം നേടിയത്.
കെ.എസ്.ഐ.ഈയുടെ എം.ഡിയായുള്ള സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയത് അത് രാഷ്ട്രീയ വിവാദമായതുകൊണ്ടല്ല. മറിച്ച് ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ച് ഇയാള്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമയം നീട്ടി നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നു പറയുന്നു.
യു.ഡി.എഫ്. കാലത്ത് നിയമിച്ച എം.ഡിമാരെയെല്ലാം മാറ്റിയെങ്കിലും കോടിയേരിയുടെ സഹോദരിയുടെ ഭര്‍ത്താവ് എസ്.ആര്‍.വിനയകുമാറിനെ കൊല്ലത്ത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ എം.ഡിയായി നിയമിച്ചതില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ വെറും സെക്ഷന്‍ ഓഫീസര്‍ മാത്രമായിരുന്ന ഇദ്ദേഹം എങ്ങനെയാണ് എം.ഡി. സ്ഥാനത്തേക്ക് ഉയര്‍ന്നത്.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ മകന്‍ സുധീറിന്റെ ഭാര്യ ധന്യയെ പാചകക്കാരിയായി നിയമിച്ചു. ഇവര്‍ക്ക് പിന്നീട് ഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് മാറ്റി നിയമനം നല്‍കി. ഇതു വിവാദമായപ്പോള്‍ റദ്ദാക്കിയെങ്കിലും പെന്‍ഷനുള്ള യോഗ്യത നേടിയതിനു ശേഷമായിരുന്നു റദ്ദാക്കല്‍.
പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവന്‍ ലാഭത്തിലാക്കുമെന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ഇത്തരത്തില്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമാണ് ലാഭമുണ്ടാക്കികൊടുക്കുകയെന്നു എടുത്തുപറഞ്ഞിരുന്നില്ല. ആഗോള വിപണിയിലേക്കിറങ്ങിച്ചെന്ന് മത്സര്യബുദ്ധിയോടെ പ്രവര്‍ത്തിക്കാനുള്ള ശേഷി പോതുമേഖലാ സ്ഥാപനങ്ങല്‍ കൈവരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ച്ച് വികസിപ്പിക്കണം, മൂന്നു വര്‍ഷംകൊണ്ട് സ്വന്തം ലാഭത്തില്‍നിന്നും വിപുലീകരണത്തിനുള്ള മൂലധനം സ്വായത്തമാക്കാന്‍ പൊതുമേഖലക്ക് കഴിയണമെന്നുമെല്ലാം പ്രകടനപത്രികയില്‍ പറഞ്ഞവര്‍ കഴിവും പരിചയസമ്പത്തുമുള്ളവരെയാണ് ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കേണ്ടിയിരുന്നത്. പക്ഷേ മക്കളേയും ബന്ധുക്കളേയും സ്വന്തക്കാരെയും നിയമിച്ച് ഇപ്പോള്‍തന്നെ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ കോടികളുടെ കൊള്ളയ്ക്കാണ് ശ്രമിക്കുന്നത്. ഇത് അധികാര ദുര്‍വിനിയോഗം മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനവുമാണ്. ജനാധിപത്യ സമ്പ്രദായത്തില്‍ ഇത്തരത്തിലുള്ള നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവും അനുവദിക്കാനാകില്ല. ഇപ്പോള്‍ വിവിധ സ്ഥാനങ്ങളില്‍ നിയമിതരായിരിക്കുന്ന നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും അടിയന്തരമായി മാറ്റുകയും യോഗ്യരായവരെ ഈ സ്ഥാനങ്ങളിലേക്ക് നിയമിക്കുകയും വേണം. അല്ലെങ്കില്‍ ബി.ജെ.പി. ശക്തമായ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങും.
Post Your Comments