മുസഫര്നഗര്: ഉത്തര്‍പ്രദേശില്‍ ഇത്തവണയും കോണ്‍ഗ്രസ് പച്ചതൊടില്ല എന്നതിന്‍റെ കൊട്ടിഘോഷിക്കലായി മാറി ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുസഫര്‍നഗറില്‍ നടത്തിയ പൊതുപരിപാടിയോട് അവിടുത്തെ ജനങ്ങള്‍ കാട്ടിയ തണുത്ത പ്രതികരണം. കിസാന്‍യാത്ര എന്ന പേരില്‍ നേരത്തേതന്നെ തിരഞ്ഞെടുപ്പ് പ്രചരണവുമായെത്തിയ രാഹുല്‍ഗാന്ധിയ്ക്ക്, തീരെ ആളില്ലാത്തതിനാല്‍ മുസഫര്‍നഗര് നഗരത്തില്‍ ഒരിടത്തുപോലും പ്രസംഗിക്കാനോ, പരിപാടി നടത്താനോ പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ചെറിയ പ്രസംഗം നടത്താന്‍ പോലും കഴിയാതെയാണ് കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ ഉന്നതനേതാവ് മുസഫര്‍നഗര്‍ വിട്ടുപോയത്.
സാധാരണ ഗതിയില്‍ മുസാഫര്‍നഗറിലെ തെരുവുകള്‍ ജനത്തിരക്കിന്‍റെ ഞെരുക്കത്തിലമര്‍ന്നു നില്‍ക്കുന്നവയാണ്. എന്നാല്‍ രാഹുല്‍ വരുന്നു എന്ന വിവരം അറിയിക്കാനുള്ള പ്രചാരണ വാഹനം എത്തുമ്പോളേക്കും നഗരം ഏതാണ്ട് കാലിയായി കഴിഞ്ഞിരുന്നു. ടൈംസ് നൗ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കാം എന്ന്‍ പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനും രാഹുലിനും പ്രതീക്ഷകെടുത്തുന്ന സംഭവമായിപ്പോയി ഇത്.
മുസാഫിര്‍നഗറിലെ തെരുവോരങ്ങളിലൂടെ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെ റോഡ്‌ഷോയും, പ്രധാനസ്ഥലങ്ങളില്‍ നിര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗവുമായിരുന്നു രാഹുലിന്‍റെ അജണ്ട. എന്നാല്‍ എല്ലായിടത്തും നാമമാത്രമായ ആളുകളാണ് രാഹുലിനെ കേള്‍ക്കാനെത്തിയത് എന്നതിനാല്‍, ഒരു വാക്ക് പോലും പ്രസംഗിക്കാതെ രാഹുലിന് മടങ്ങേണ്ടിവന്നു.
സംഘാടകരും രാഹുലിന് മുന്നില്‍ ഒന്നും വിശദീകരിക്കാനാകാതെ നിന്നുവിയര്‍ത്തു. രാഹുലിന് വഴിയൊരുക്കാന്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായെന്ന ആരോപണവും സജീവമാണ്.
Post Your Comments