KeralaNewsIndia

കേരളം തീവ്രവാദത്തിന്‍റെ കളരിയും ഊട്ടുപുരയുമായി മാറുമ്പോള്‍

തിരുവനന്തപുരം:● അധികാരത്തിനു വേണ്ടി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മാറി മാറി വരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ജനങളുടെ ജീവനും സ്വത്തും പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് അധപതിക്കുമ്പോള്‍ ഇവിടെ ജനം എങ്ങനെ പ്രതികരിക്കണം എന്ന് മനസ്സിലാകാതെ വിലപിക്കുകയാണ്.

ഓ. രാജഗോപാല്‍ എം.എല്‍.എ ഇവിടെ വികാരാധീതനാവുകയാണ്

വിഘടനവാദികളെ പിന്തുണച്ചും അവർക്ക് രഹസ്യ താവളങ്ങൾ ഒരുക്കിയും ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്‍റെ ഫലമാണ് കേരളം ഇന്ന് നേരിടുന്ന ഭീഷണിയെന്ന് ഓ രാജഗോപാൽ എംഎൽഎ. രാജ്യത്ത് എവിടെ തീവ്രവാദികൾ പിടിയിലായാലും അവർക്ക് കേരളവുമായി ബന്ധമുണ്ടെന്ന അവസ്ഥയാണ്. അധികാരത്തിനു വേണ്ടി തീവ്രവാദികളെ തുറന്നെതിര്‍ക്കാൻ പോലും മാറിമാറി വന്ന സർക്കാരുകൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തീവ്രവാദികൾ താവളം ഒരുക്കുമ്പോഴും മൗനം പാലിക്കുന്ന സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് നടയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരതയ്ക്കെതിരെ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ പാക് ഏജന്‍റുമാരല്ലാത്ത എല്ലാവരും പ്രശംസിച്ചു. ഭീകർക്കെതിരായ നടപടി ഒരു പ്രത്യേക മതത്തിനെതിരായി ചിത്രീകരിക്കാനുള്ള പ്രവണതയാണ് ഇടതുപക്ഷം കാണിക്കുന്നത്.കേരളം കശ്മീരാക്കുമെന്ന പ്രഖ്യാപനം 2 ദശാബ്ദത്തിന് മുൻപ് തന്നെ ഇവിടെ ഉയർന്നതാണ്. സിനിമ ഇസ്ലാമിനെതിരാണെന്ന് പറഞ്ഞ് മലപ്പുറം ജില്ലയിൽ 14 തിയേറ്ററുകൾ കത്തിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് ഏതെങ്കിലും മതത്തിനോ പാർട്ടിക്കോ എതിരല്ല. രാജ്യപുരോഗതിയെ എതിർക്കുന്ന നിലപാടാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഹർത്താൽ ദിനം ഐഎസ്ആർഓയുടെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ശ്രമം സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും രാജഗോപാൽ പറഞ്ഞു. ഇതിന് കൂട്ടു നിൽക്കുന്ന പിണറായി വിജയൻ ആർക്കു വേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, സംസ്ഥാന വക്താവ് എംഎസ് കുമാർ, ദേശീയ കൗൺസിൽ അംഗം കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ സുരേഷ്, വിവിധ മോർച്ചാ നേതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബിജെപി സംസ്ഥാന നേതാക്കളെ കൂടാതെ എൻഡിഎ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. എൻഡിഎ നേതാക്കളായ വി ഗോപകുമാർ, കെ കെ പൊന്നപ്പൻ, വി വി രാജേന്ദ്രൻ, വി പ്രേമാനന്ദൻ, ബാലരാമപുരം സുരേന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി സ്വാഗതവും ബിഡിജെസ് ജില്ലാ പ്രസിഡന്‍റ് ചൂഴാൽ നിർമ്മലൻ നന്ദിയും പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button