
അഹമ്മദാബാദ്● പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ കടലിലൂടെ ഗുജറാത്ത് തീരംവഴി രാജ്യത്തേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഐഎസ്ഐയിൽ നിന്നുള്ള പതിനഞ്ചോളം വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങൾ കര്‍ശനമാക്കി. നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
കിഴക്കുപടിഞ്ഞാറൻ കച്ച്, ബനസ്കന്ത, പട്ടൻ ജില്ലകളിൽ അതിർത്തിരക്ഷാ സേനയുടെ തിരച്ചിൽ ഊർജിതമാക്കി. ഗുകടൽ വഴിയെത്തിയേക്കാവുന്നവരെ നിരീക്ഷിക്കാൻ തീരപ്രദേശങ്ങളിൽ എൺപതു പൊലീസുകാരെ നിയോഗിച്ചു. മീൻപിടിത്ത ബോട്ടുകളിൽ തീരക്കടലിൽ നിരീക്ഷണവും പൊലീസ് നടത്തുന്നുണ്ട്. തീരത്തു മറീൻ പൊലീസ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ടെന്ന് ദേവ്ഭൂമി–ദ്വാരക ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതിനിടെ, കച്ചില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments