
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് നിരന്തരം പ്രകോപനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments