തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരു പാസഞ്ചര്‍ ട്രെയിനില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാനിലെ മാച്ച് ഗ്രാമത്തിനടുത്ത് വച്ചാണ് സംഭവം നടന്നത്. ആദ്യ ബോംബ് ട്രെയിനുള്ളില്‍ വച്ച നിലയിലും, രണ്ടാമത്തെ ബോംബ് റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ച നിലയിലും ആയിരുന്നു. ട്രെയിനുള്ളില്‍ ആദ്യസ്ഫോടനം ഉണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ട്രാക്കില്‍ വച്ചിരുന്ന ബോംബും പൊട്ടി. ക്വെറ്റയില്‍ നിന്ന്‍ റാവല്‍പിണ്ടിയിലേക്ക് പോകുന്ന ട്രെയിനിലാണ് സ്ഫോടനം നടന്നത്. ക്വെറ്റ ബലൂചിസ്ഥാന്‍റെ തലസ്ഥാനമാണ്.
സ്ഫോടനത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല. പാക്-മണ്ണില്‍ തഴച്ചുവളരുന്ന തീവ്രവാദ ഗ്രൂപ്പുകളൊന്നും തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.
Post Your Comments