NewsInternational

283 പേരുടെ ജീവനെടുത്ത് മാത്യൂ സംഹാര താണ്ഡവം തുടരുന്നു

വാഷിങ്ടണ്‍: മാത്യു’ കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 283 പേര്‍ മരിച്ചു. ഇതില്‍ 136-ഉം ഹെയ്തിയിലാണ്. മരണനിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റ് ഫ്ളോറിഡയിലെത്തിയത് വ്യാഴാഴ്ച രാത്രിയാണ് .ഈ സാഹചര്യത്തിൽ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യു.എസ്. കാലാവസ്ഥാ പ്രവചനപ്രകാരം കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്ളോറിഡ പ്രദേശങ്ങളിലാണ്. 20 ലക്ഷം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിർദേശം നൽകി. ജീവനാശത്തിനും വന്‍തോതിലുള്ള ദുരിതത്തിനും കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശം ദീര്‍ഘകാലത്തേക്ക് മനുഷ്യവാസ യോഗ്യമല്ലാതായേക്കുമെന്ന് .എസ്. കാലാവസ്ഥാവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button