വാഷിംഗ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യു.എസില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ശനിയാഴ്ച വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയോടെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി.
മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
യു.എസ്. കാലാവസ്ഥാ പ്രവചനപ്രകാരം തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.
പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്.
ജീവനാശത്തിനും വന്‍തോതിലുള്ള ദുരിതത്തിനും കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്.
പ്രദേശം ദീര്‍ഘകാലത്തേക്ക് മനുഷ്യവാസ യോഗ്യമല്ലാതായേക്കുമെന്ന് യു.എസ്. കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Post Your Comments