NewsIndia

ലോകത്തിന് മുന്നില്‍ തങ്ങളുടെ ചങ്കുറപ്പ് തുറന്നുകാട്ടി ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ടോ എന്ന ചോദ്യശരങ്ങള്‍ക്ക് മറുപടിയായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ജമ്മുകശ്മീര്‍ : നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളിലേയ്ക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. രാഷ്ട്രീയ നേതാക്കള്‍ ആക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നതിനിടെയാണ് ദേശീയമാധ്യമം പുതിയ തെളിവുകള്‍ പുറത്തുവിട്ടത്.

പാകിസ്ഥാനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്, ഡിജിഎംഒ വഴിയാണ് അദ്ദേഹം ഈ ഓപ്പറേഷന് നിര്‍ദേശം നല്‍കിയത്. നോര്‍ത്തേണ്‍ കമാന്റിലെ രണ്ട് യൂണിറ്റില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഫോഴ്‌സാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഉദ്ധംപൂരിലുള്ള 9പാരാ, 4പാരാ കമാന്റോസില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. തീവ്രവാദികളെ വകവരുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരെ അയക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഉറി, പൂഞ്ച്, ഭിംബര്‍ തുടങ്ങി നിയന്ത്രണരേഖയോട് ചേര്‍ന്ന് പാകിസ്താന്റെ ശക്തമായ നിരീക്ഷണങ്ങള്‍ക്കിടയിലൂടെ പോയി ഓപ്പറേഷന്‍ നടത്താനായിരുന്നു ആസൂത്രണമെന്നതിനാല്‍ ആ സൂക്ഷ്മതയുള്ളവരെയാണ് തെരഞ്ഞെടുത്തത്.
ആകെ 100സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 24പേര്‍ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ പെട്ടവരായിരുന്നു. ഈ 24പേര്‍, 12 പേര്‍വീതമുള്ള രണ്ട് സംഘമായി പിരിഞ്ഞു. ഇവരെ കേല്‍, തുത്മാരി ഗലി, നാന്ഡഗി ടെക്രി, ബാല്‍നോയി പോസ്റ്റ് എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നായി നിയന്ത്രണരേഖയ്ക്കടുത്ത് എത്തിച്ചു. ഈ സ്‌പെഷ്യല്‍ ഫോഴ്‌സിന് നല്‍കുന്നതിനായി പാക് പോസ്റ്റുകളില്‍ ഇന്ത്യന്‍ സേന ഷെല്ലിംഗും നടത്തി. നിയന്ത്രരേഖയില്‍ 250 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഈ ഷെല്ലിംഗ്. അര്‍ധരാത്രിയോടെ തെരഞ്ഞെടുത്ത ലോഞ്ച് പാഡുകളിലേക്ക് കമാന്റോകള്‍ യാത്രതിരിച്ചു. അതിര്‍ത്തി കടന്ന് വനത്തിലൂടെ രാത്രി കാഴ്ചാ ഉപകരണങ്ങളുടെയും,ഇസ്രായേലി ടവോര്‍ റൈഫിളുകളുടെയും സഹായത്തോടെയായിരുന്നു സഞ്ചാരം.

തീവ്രവാദി കേന്ദ്രങ്ങളില്‍ എത്തിയയുടന്‍, റഷ്യന്‍ നിര്‍മ്മിതമായ ഫ്‌ലെയിം ത്രോവേഴ്‌സ് കെട്ടിടത്തിനകത്തേക്ക് എറിയുകയായിരുന്നു. 3000 ഡിഗ്രീവരെ കടുത്ത ചൂടാണ് ഇതുണ്ടാകുക, കെട്ടിടങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. നാല് മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇത്തരത്തിലുള്ള അഞ്ചോളം തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും , 50 ഓളം തീവ്രവാദികളെ വധിച്ചുവെന്നും പറയുന്നു. ഓപ്പറേഷന് ശേഷം ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് ഇവര്‍ വിവരമറിയിച്ചത്. പിന്നീട് തിരികെ, ഇന്ത്യയിലേക്ക്. തീവ്രവാദികള്‍ പൊതുവെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന വഴിയിലൂടെയാണ് ഇന്ത്യന്‍ സൈനികര്‍ തിരികെ നിയന്ത്രണരേഖ കടന്നത്. നിയന്ത്രണ രേഖ കടന്നയുടന്‍ തന്നെ, ഹെലികോപ്റ്ററില്‍ ഇവരെ തിരികെ ഉദ്ധംപൂരിലെത്തിച്ചു.

ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പാക് പ്രകോപനമുണ്ടാകുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പായിരുന്നു. ഒരു യുദ്ധം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ ഇന്ത്യ തയ്യാറായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ഉദ്ധരിച്ചാണ് തങ്ങളുടെ റിപ്പോര്‍ട്ടെന്നും ഇന്ത്യ ടുഡേ അവകാശപ്പെടുന്നു.
ചുരുക്കത്തില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ ആക്രമണത്തിന്റെ പ്രധാനപ്പെട്ട ഏഴ് കാര്യങ്ങള്‍ ഇങ്ങനെ
1. പ്രധാനപ്പെട്ട എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും പറയുന്നത്, ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്.

2. 100 ഓളം ആളുകളുള്ള നാല് സംഘങ്ങളായാണ് ആക്രമണം നടത്തിയത്.

3. 24 സ്‌പെഷ്യല്‍ ഫോഴ്‌സുകാര്‍ 9,4 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നുള്ളവരായിരുന്നു. ഇവര്‍ 12 പേര്‍ വീതമുള്ള രണ്ട് സംഘങ്ങളായി പിന്നീട് പിരിഞ്ഞു.

4. കേല്‍, തുത്മാരി ഗലി, നാന്‍ഗി ടെക്രി, ബാല്‍നോയി പോസ്റ്റ് എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നായാണ് ഇവര്‍ പാക് അധീന കാശ്മീരിലേക്ക് പ്രവേശിച്ചത്.

6.അതിന് ശേഷം തങ്ങളെ ഈ ദൗത്യം ഏര്‍പ്പാടാക്കിയ, ഉന്നത ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ആ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ച വഴിയിലൂടെ തിരികെ ബേസിലേക്ക്

7. നഗ്രോതയിലെയും ഉദ്ധംപൂരിലെയും ക്യാമ്പുകളിലേക്ക് ചീറ്റ ഹെലികോപ്റ്ററില്‍ കമാന്റോകളുടെ മടക്കം.
തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തത് റഷ്യന്‍ തീതുപ്പല്‍ യന്ത്രമുപയോഗിച്ച്, തിരിച്ചെത്തിയത് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന വഴിയിലൂടെ’

shortlink

Related Articles

Post Your Comments

Related Articles


Back to top button