മോസ്‌കോ:ലോക രാജ്യങ്ങൾ തമ്മിലുള്ള പ്രകോപനങ്ങളും സംഘര്‍ഷ സാധ്യതകളുമെല്ലാം ശക്തമായപ്പോഴൊക്കെ അത് മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നൊരുക്കമാണെന്നുള്ള ആശങ്കകൾ നിഴലിച്ചിരുന്നു.എന്നാൽ ആശങ്കകൾ യാഥാർഥ്യമാകുന്ന തരത്തിൽ റഷ്യ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന പുതിയ സൂചനകള്‍ വെളിച്ചത്ത് വന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായി റഷ്യ 40 ലക്ഷം പേരെ അടിയന്തിരമായി ഒഴിപ്പിക്കുന്നത് പഠിക്കാന്‍ മോക് ഡ്രില്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.കൂടാതെ ലക്ഷങ്ങളെ പാര്‍പ്പിക്കാന്‍ പറ്റിയ അണ്ടര്‍ഗ്രൗണ്ട് ടണലുകള്‍ മോസ്കോയില്‍ നിര്‍മ്മിക്കുന്നുവെന്ന സൂചനയുമുണ്ട്.യൂറോപ്യന്‍ ആകാശത്ത് അണുവാഹിനി വിമാനം മനഃപൂര്‍വം അയച്ച് പരീക്ഷണം നടത്താനും റഷ്യ തയ്യാറായിരിക്കുകയാണ് എന്ന വാർത്തയും കൂടിയാകുമ്പോൾ റഷ്യ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന സംശയം ആഗോളതലത്തില്‍ ആശങ്കയുടെ മുല മുനയിൽ നിർത്തുന്നതാണ്.
40 ലക്ഷം പേരെ അടിയന്തിരമായി ഒഴിപ്പിക്കുന്നത് പഠിക്കാനായി റഷ്യ നാല് ദിവസത്തെ ‘ സിവില്‍ ഡിഫെന്‍സ് ‘ ഡ്രില്ലാണ് നടത്തിയിരിക്കുന്നത്. ഇത് യു എസ് എ ,യു കെ എന്നീ രാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.അതുകൊണ്ടു തന്നെ സിറിയയിലെ നീക്കങ്ങളുടെ പേരില്‍ റഷ്യയുമായി കടുത്ത അഭിപ്രായവ്യത്യാസമുള്ള ഇരു രാജ്യങ്ങളും മോസ്കോയുടെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെത്തുടർന്നും മറ്റാക്രമണങ്ങളിൽ നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന് റഷ്യയിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പ്രസ്തുത ഡ്രില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ആണവയുദ്ധമുണ്ടാവുകയാണെങ്കില്‍ ഇതില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനുള്ള ബൃഹത്തായ ഒരുക്കങ്ങളും റഷ്യ ആരംഭിച്ചിരിക്കുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ലക്ഷങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയുന്ന അണ്ടര്‍ഗ്രൗണ്ട് ടണലുകള്‍ മോസ്കോയില്‍ നിര്‍മ്മിക്കുന്നത്.
അണ്വായുധമുണ്ടാകുമ്പോൾ അതില്‍ നിന്നും രക്ഷപ്പെടാന്‍ മോസ്കോയിലെ 12 മില്യണ്‍ പേര്‍ക്ക് അഭയമേകുന്ന ന്യൂക്ലിയര്‍ ബങ്കറുകളാണ് റഷ്യയുടെ ലക്ഷ്യം.ഈ ഭീമന്‍ ബങ്കറുകളെക്കുറിച്ച് റഷ്യന്‍ ഒഫീഷ്യലുകളുടെ ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകളുണ്ടായത്.കൂടാതെ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ യൂറോപ്യന്‍ ആകാശത്ത് അണുവാഹിനി വിമാനം മനഃപൂര്‍വം പരീക്ഷണം നടത്തിയിരിക്കുകയാണ്.ഇതിനെ തടസപ്പെടുത്താനും നിരീക്ഷിക്കാനുമായി നാല് രാജ്യങ്ങളില്‍ നിന്നുമുള്ള നാറ്റോ ജെറ്റുകളും രംഗത്തെത്തിയിട്ടുമുണ്ട്. യൂറോപ്യന്‍ ആകാശപരിധിയിലെത്തിയ റഷ്യന്‍ ബോംബറുകളെ പ്രതിരോധിക്കാനായി നോര്‍വേ, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ക്കൊപ്പം ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സും എന്തിനും തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള രണ്ട് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ സ്കോട്ട്ലന്‍ഡിനടുത്ത യൂറോപ്യന്‍ എയര്‍സ്പേസില്‍ കഴിഞ്ഞ മാസമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.ബ്ലാക്ക്ജാക്ക് ബോംബേര്‍സ് എന്ന് നാറ്റോ വിളിക്കുന്ന ഈ വിമാനങ്ങള്‍
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള രണ്ട് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ സ്കോട്ട്ലന്‍ഡിനടുത്ത യൂറോപ്യന്‍ എയര്‍സ്പേസില്‍ കഴിഞ്ഞ മാസമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.ബ്ലാക്ക്ജാക്ക് ബോംബേര്‍സ് എന്ന് നാറ്റോ വിളിക്കുന്ന ഈ വിമാനങ്ങള്‍ ചെറിയരീതിയില്ലെങ്കിലും ആഗോളതലത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.റഷ്യയുടെ ഈ പുതിയ പടയൊരുക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നൊരുക്കമാണോയെന്ന ആശങ്കയുടെ നിഴലിലാണ് ലോക രാജ്യങ്ങൾ.
Post Your Comments