കോഴിക്കോട്: അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. അമിത ഫീസ് വാങ്ങിയാല്‍ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടിയ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ കോടതിയെ തന്നെ സമീപിക്കുമെന്നാണ് പിണറായി വ്യക്തമാക്കിയത്.
അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെയല്ല യുഡിഎഫ് പ്രതികരിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകളില്‍ രണ്ടരലക്ഷം രൂപ ഫീസ് വാങ്ങുന്നതാണ് യു.ഡി.എഫ് മഹാ അപരാധമായി കാണുന്നത്. അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ ഇവരൊന്നും പ്രതികരിക്കുന്നില്ലെന്നത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ സ്വാശ്രയ കരാര്‍ സുപ്രീംകോടതി അംഗീകരിച്ചതാണ്. മെഡിക്കല്‍ പ്രവേശനം നടത്തുന്നതും കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ്. കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കോടതി പറയണം. സര്‍ക്കാരിന് സ്വന്തം നിലയില്‍ ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments