NewsSports

കായിക രംഗത്തും പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു

ന്യൂഡൽഹി : പാകിസ്ഥാനെ കബഡി ലോകകപ്പിൽ നിന്ന് ഒഴിവാക്കി . ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്താരാഷ്ട്ര കബഡി ഫെഡറേഷനിലെ പ്രധാനപ്പെട്ട അംഗമാണ് പാകിസ്ഥാൻ. പക്ഷെ നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഒഴിവാക്കുന്നതെന്നും ഫെഡറേഷൻ മേധാവി ദിയോരാജ് ചതുർവേദി പറഞ്ഞു.
എന്നാൽ ബ്രസീലില്ലാത്ത ഫുട് ബോൾ ലോകകപ്പ് പോലെയാണെന്ന് തങ്ങളില്ലാത്ത കബഡി ലോകകപ്പെന്ന് പാകിസ്ഥാൻ കബഡി ഫെഡറേഷൻ സെക്രട്ടറി റാണ മുഹമ്മദ് സർവാർ പറഞ്ഞു. അഹമ്മദാബാദിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇറാൻ അമേരിക്കയെ നേരിടും . ഇന്ത്യയാണ് നിലവിലെ ലോക ചാമ്പ്യന്മാർ. 2014 ൽ പാകിസ്ഥാനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button