ഐബിഎന്‍ സി.എന്‍.എന്‍ ചാനല്‍ എഡിറ്റര്‍ മനോജ് ഗുപ്ത് മിര്‍പുര്‍ മേഖലയുടെ ചുമതലയുള്ള ഐജി മുഷ്താഖ് എന്ന പേരില്‍ മിര്‍പുര്‍ എസ്പി ഗുലാം അക്ബറുമായി നടത്തിയ സംഭാഷണത്തിന്റെ മലയാളം പരിഭാഷ (ന്യൂസ് 18 പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്ന്)
ഗുലാം… ഐജി മുഷ്താഖാണ് സംസാരിക്കുന്നത് നിങ്ങള്‍ക്ക് സുഖമായിരിക്കുന്നോ……
സര്‍ ദൈവകൃപയാല്‍ ഞാന്‍ നന്നായിരിക്കുന്നു
അവിടെ എന്താണ് സംഭവിക്കുന്നത്, നിങ്ങളുടെ ഏരിയയില്‍ ഭയങ്കര സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടല്ലോ….?
അതെ സര്‍ അതിര്‍ത്തി പ്രദേശത്താണ് പ്രശ്‌നം. പക്ഷേ ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷത്തിന് ഇത്തിരി കുറവുണ്ട്
കടന്നാക്രമിച്ചു, കടന്നാക്രമിച്ചു എന്നവര്‍ പറയുന്നണ്ടല്ലോ (ഇന്ത്യ)
സെപ്റ്റംബര്‍ 29ന് നടന്ന സംഭവമാണോ സര്‍ പറയുന്നത്….. സര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നമ്മുടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അങ്ങനെയാണ് ഇതുവരെ ആര്‍മി പുറത്തുവിട്ട വിവരം…. പക്ഷേ 30-40 പേര്‍ മരിച്ചെന്നാണല്ലോ അവര്‍ പറയുന്നത്. അത്രയൊന്നുമില്ല സര്‍.
നിങ്ങളുടെ കണക്കില്‍ എത്രപേര്‍ മരിച്ചു കാണും….?
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ എന്തായാലും 12ഓളം പേര്‍ മരിച്ചു കാണും….
ഒരൊറ്റ ക്യാമ്പിലോ…..?
അല്ല സര്‍ ഒരു ക്യാമ്പല്ല…. മൊത്തത്തില്‍. ഇതിനെപ്പറ്റിയൊന്നും കാര്യമായ വിവരം പുറത്തു വിട്ടിട്ടില്ല സര്‍. ആ സ്ഥലങ്ങളൊക്കെ സൈന്യം അടച്ചിട്ടിരിക്കുകയാണ്.
അപ്പോള്‍ എവിടെയൊക്കെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്.
ലീപ്പ, അസ്മാനി, ബീംപ്പര്‍ .. ഇതെല്ലാം ആര്‍മി പോസ്റ്റാണ് സര്‍
അപ്പോള്‍ ആര്‍മി പോസ്റ്റില്‍ 12 പേര്‍ കൊല്ലപ്പെട്ടോ….
അതെ സാര്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു
എന്നിട്ട് എവിടെയാണ് മൃതദേഹങ്ങള്‍ അടക്കിയത്.
ഗ്രാമങ്ങളില്‍ തന്നെയാണ് സര്‍ . എത്ര ശവപ്പെട്ടികളുണ്ടെന്ന് ഞങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്….
മരണപ്പെട്ടവരുടെ വിവരങ്ങളുണ്ടോ….
സര്‍, ലിസ്റ്റ് ഇപ്പോള്‍ കൊണ്ട് വരും.
ശരി ഗുലാം…… മരിച്ചവരുടെയെല്ലാം പേര് ലിസ്റ്റിലുണ്ടോ….?
ഇല്ല, കുറച്ചു പേരുടെ വിവരങ്ങള്‍ കാണും.
ഇതെല്ലാം 29-ാം തീയിതിയിലേതല്ലേ
അതെ, എല്ലാം ആ തിയതി മുതലുള്ളതാണ്.
കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടേയും പരിക്കേറ്റ ഒമ്പത് സൈനികരുടേയും പേര്,റാങ്ക്, സെക്ടര്‍ തുടങ്ങിയ വിവരങ്ങള്‍ എന്നിവ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ചാനല്‍ വ്യക്തമാക്കുന്നു എന്നാല്‍ ചാനല്‍ നയം അനുസരിച്ച് ഇതവര്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments