ഡൽഹി: ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഓംപുരി മാപ്പു പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമർശം നടത്തിയതിൽ താൻ ഖേദിക്കുന്നുവെന്നും എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹം പറയുന്നു. ഉറി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തോടും, രാജ്യത്തോടും,ധീര ജവാന്മാരോടും താൻ മാപ്പപേക്ഷിക്കുന്നു എന്നാണ് ഓംപുരി പറഞ്ഞത്.
പാകിസ്താന്‍ അഭിനേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയിലാണ് ഓം പുരി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് ഓം പുരിയ്‌ക്കെതിരെ അന്തേരി പോലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ സ്വദേശിയായ പ്രിഥ്വി മസ്‌കെ എന്നയാളാണ് ഓം പുരിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments