എന്റെ സുഹൃത്ത് ദുബായില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ‘ഈ മോദി എന്നെയും B.J.Pക്കാരനാക്കുമെന്നാ തോന്നുന്നത്. ഈ തോന്നിപ്പിക്കലല്ലേ ഒരു നേതാവിന് വേണ്ട അടിസ്ഥാന ഗുണം…?
ഇന്ത്യയിലെ 133 കോടി(1,329,787,900) ജനങ്ങളുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ നമ്മള്‍ പ്രത്യേകിച്ച് മലയാളികള്‍ ആവശ്യത്തിലേറെ പരിഹസ്സിക്കുന്നു, പടിപ്പില്ലാത്തവന്‍, ചായക്കടക്കാരന്‍, കല്യാണം കഴിക്കാത്തവന്‍, തള്ളല്‍ വിദദ്ധന്‍, വര്‍ഗ്ഗീയ വാദി, എന്നിങ്ങനെ പുറത്തുപറയാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ പദപ്രയോഗങ്ങള്‍. പക്ഷേ എല്ലാം തികഞ്ഞ മുന്‍കാല പ്രധാനമന്ത്രിമാര്‍ ഭരിച്ചിരുന്നപ്പോള്‍ ഉള്ളതിനേക്കാളും എത്രയോ മികച്ചബന്ധമാണ് ഇന്ന് ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയോടുള്ളത്. അതിനുകാരണക്കാരന്‍ എന്തായാലും ഈ ചായക്കടക്കാരന്‍തന്നെ എന്നതില്‍ തര്‍ക്കമില്ല . ..
നമ്മള്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രം പരിശോധിച്ചാല്‍ മതി ഒരു പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി എന്തുമാത്രം പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍. ജൂണ്‍ നാലിന് പുറപ്പെട്ട അദ്ദേഹം നേരേ കാബൂളിലേക്ക്. അവിടെ ഇന്ത്യ പണികഴിപ്പിച്ച സല്‍മാ ഡാമിന്റെ ഉദ്ഘാടനം. ചടങ്ങിനുശേഷം അന്നുതന്നെ നേരേ ഖത്തറിലെ ദോഹയിലേക്ക്. ഇതിനുശേഷം അന്നുവൈകിട്ട് തന്നെ ദോഹയില്‍നിന്നു സ്വിറ്റ്‌സര്‍ലന്റിലേക്ക്. പാതിരാത്രിയില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ ഇറങ്ങുന്നു. പിറ്റേന്നു രാവിലെ സ്വിസ് പ്രസിഡന്റ് ജൊആന്‍ ഷ്‌നൈഡറുമായി ഉഭയകക്ഷി ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനു സ്വിറ്റ്‌സര്‍ലന്റ് പിന്തുണ പ്രഖ്യാപിക്കുന്നു. ചര്‍ചകള്‍ക്കു ശേഷം അന്നുതന്നെ നേരേ അമേരിക്കയിലേക്ക്. വൈകുന്നേരം വാഷിംങ്ങ്ടണില്‍ ലാന്റ് ചെയ്യുന്നു. പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച, അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ എട്ട് സ്റ്റാന്റിംഗ് ഒവേഷനുകള്‍ ലഭിച്ച മാസ്മരിക പ്രസംഗം. അവിടെനിന്ന് ജൂണ്‍ ഒന്‍പതിനു രാവിലെ മെക്‌സിക്കോയിലേക്ക്. സന്ദര്‍ശ്ശനത്തിനിടെ അദ്ദേഹം ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനു മെക്‌സിക്കോയുടെ പിന്തുണ ഉറപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം മെക്‌സിക്കന്‍ പ്രസിഡന്റ് താന്‍ സ്വയം ഡ്രൈവ് ചെയ്ത കാറില്‍ മോദിയുമായി അത്താഴത്തിനു ഹോട്ടലിലേക്ക്. അത്താഴത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനായി നേരേ വിമാനത്താവളത്തിലേക്ക്, ഉറക്കം വിമാനത്തില്‍.. പിറ്റേന്നു രാവിലെ ഡല്‍ഹിയില്‍ ഓഫീസിലേക്ക്.
ഈ യാത്രക്കിടയില്‍ അദ്ദേഹം 33000 കിലോമീറ്റര്‍ യാത്ര, 45 കൂടിക്കാഴ്ചകള്‍, വിമാനത്തില്‍ മാത്രം 44 മണിക്കൂര്‍.. എല്ലാം വെറും 5 ദിവസങ്ങള്‍ക്കിടെ!! ഒരു പ്രവൃത്തിദിനം പോലും നഷ്ടമാകാതിരിക്കാന്‍ ഉറക്കം വിമാനയാത്രകളില്‍. അസാമാന്യമായ ഊര്‍ജം, അസാധാരണമായ ഇഛാശക്തി, സുചിന്തിതമായ വാക്കുകള്‍, സുശക്തമായ തീരുമാനങ്ങള്‍ അമാനുഷികം എന്നല്ലാതെ എന്താ പറയുക.
മുന്‍പൊക്കെ പ്രധാനമന്ത്രിമാര്‍ വിദേശയാത്ര പോകുമ്പോള്‍ ഒരു വന്‍പടതന്നെ അനുഗമിക്കുമായിരുന്നു. മിക്കവാറും എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും പ്രധിനിധികള്‍, കൈയയച്ചുസഹായിക്കുന്ന വ്യവസായികള്‍, തുടങ്ങി സ്തുതിപാടകര്‍ വരെ ഉണ്ടാകും ജനങ്ങളുടെ നികുതിപ്പണത്തില്‍ ധൂര്‍ത്ത് നടത്താന്‍. ഇത്തരക്കാരെ ആദ്യമേ നിലയ്ക്കുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവരോക്കെയാണ് പ്രധാനമായും ശ്രീ.നരേന്ദ്രമോദിയെ വേട്ടയാടുന്നതില്‍ പ്രമുഖസ്ഥാനത്തുള്ളത്.
പ്രധാനമന്ത്രി അമേരിക്കയില്‍ പോയി എന്തോ വലിയ അപരാധം കാണിച്ചപോലെയാണ് മലയാള മാധ്യമങ്ങളും എതിരാളികളും. പ്രശ്‌നം അദ്ദേഹം ഒരു ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചു. ഇതാണ് വലിയകാര്യം വിവരസാങ്കേതിക വിപ്ലവത്തില്‍ ഇതൊക്കെ വെറും നിസ്സാരം. അമേരിക്കയില്‍ ജനിച്ച് അമേരിക്കക്കാരനായി വളര്‍ന്ന് അമേരിക്കന്‍ഇഗ്ലീഷ് മാതൃഭാഷയായ അമേരിക്കയുടെ പ്രസിഡന്റ് ഇഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അല്ലെങ്കില്‍ പ്രസംഗിക്കാന്‍ അറിയാത്തതുകൊണ്ടാണോ ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുന്നത്..?
ഇത്രയും തിരക്കുകള്‍ക്കിടയില്‍ എല്ലാവരുടെയും ഷെഡ്യൂള്‍ തിട്ടപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ ബിസിനസും കരാറും ഉള്‍പ്പടെ സാമ്പത്തികവും നയതന്ത്രപരമായും നൂറു കണക്കിനു പോയിന്റുകള്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുവാന്‍ കിട്ടുന്നവേളയാണ് ഇത്തരം വിസിറ്റുകള്‍ അതും അളന്ന് തിട്ടപ്പെടുത്തിയ സമയത്ത്.
അതിനിടയില്‍ ഒരു കാര്യമെങ്കിലും വിട്ടുപോയാല്‍ ഒരു രാജ്യത്തെ തന്നെ ബാധിച്ചേക്കാവുന്ന കാര്യമായേക്കാം. കാരണം 133 കോടി കോടി ജാനങ്ങളുടെനാവായിരിക്കണം ആ നേതാവ്.
ഇത്തരം തന്ത്രപ്രധാനമായ പ്രസംഗങ്ങളില്‍ ഓര്‍മ്മയില്‍ നിന്ന്മാത്രം പ്രസംഗിക്കുക എന്നത് മണ്ടന്‍ ലോജിക്ക് ആണ്.
നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങള്‍ ഇത്രയും തവണ വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല അല്ലേ ..!!!
മലയാളിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍പണം ചിലവാക്കി നേതാക്കന്മാര്‍ (വളരെ കുറച്ചുപേര്‍ ഒഴികെ) വിദേശ സന്ദര്‍ശനം നടത്തുന്നത് ഒന്നുകില്‍ കുടുംബവുമായി ടൂര്‍ നടത്താന്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ചികിത്സ നടത്താന്‍, അല്ലെങ്കില്‍ വിദേശത്ത് പഠിക്കുന്ന മക്കളെ കാണാന്‍, അതുമല്ലെങ്കില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍, അല്ലെങ്കില്‍ അവനവന്റെ ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്താനും രഹസ്യമായി ഫണ്ട് സംഘടിപ്പിക്കാനും ഇതൊന്നു മല്ലെങ്കില്‍ കള്ളുകുടിക്കാനും മറ്റുചില കാര്യങ്ങള്‍ക്കുമായിരുന്നു.
ഇങ്ങനെയുള്ള വിദേശയാത്രകള്‍ കാലാകാലങ്ങളായി കണ്ടുപരിചയിച്ച മലയാളിക്ക് പ്രധാനമന്ത്രി ഇത്രമാത്രം വിദേശപര്യടനം നടത്തുന്നത് എന്തിനാണെന്ന് സ്വാഭാവികമായും സംശയം തോന്നാം .
സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ ഒട്ടുമുക്കാല്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ എന്തിനാണെന്ന് വല്ല്യ പിടിയില്ല.
നമ്മുടെ നാട്ടിലെ പത്രമാദ്ധ്യമങ്ങളും മോദിയുടെ വിദേശസന്ദര്‍ശനത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കാറില്ല. അത് രാഷ്ട്രീയമായി അദ്ദേഹം പ്രധിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് മേല്‍ക്കൈ കിട്ടുമെന്നതിനാലും, ഗവണ്‍മെന്റില്‍നിന്നും കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയും, മറ്റുള്ള രാഷ്ട്രീയക്കാരുടെ അപ്രീതി ഉണ്ടാകുമെന്നും ഭയന്നിട്ടാണ്. അഭിവന്യരായ ശ്രീ.കേസരി ബാലകൃഷ്ണപിള്ളയെ പോലെയോ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലെയോയുള്ള ചങ്കൂറ്റമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കില്ലാഞ്ഞിട്ടല്ല. അവരൊക്കെ ഏതെങ്കിലും മാദ്ധ്യമസാമ്രാജ്യത്തിന്റെ ഊരാക്കുടുക്കില്‍ പെട്ടുപോയതുകൊണ്ട് കൊണ്ട് മാത്രമാണ്. ഇതില്‍ നിന്നൊക്കെ മോചിതരായവര്‍ നന്നായി എഴുതുന്നുണ്ട് അവര്‍ മോദിവിരുദ്ധരുടെ പരിഹാസത്തിനു പാത്രമാകുന്നുമുണ്ട് .
ലോകചരിത്രത്തില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന പേര് നേടിയ നരേന്ദ്രമോദി വീണ്ടും വീണ്ടും വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ നടത്തുന്നത് എന്തിനെന്നു ലോകവിവരം ഉള്ളവര്‍ക്കറിയാം എങ്കിലും ഇതൊന്നുമറിയാത്ത സാധാരണക്കാരന് വേണ്ടി ചിലത് താഴെക്കുറിയ്ക്കുന്നു.
നരേന്ദ്രമോദി വിദേശ സന്ദര്‍ശനം നടത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കോ സുഖചികിത്സയ്‌ക്കോ അല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തെ മൂന്നാംനിര രാജ്യങ്ങളുടെ ഇടയില്‍ നിന്നും ഒന്നാം നിരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്താനാണ്.
ശ്രീ.നരേന്ദ്രമോദി ഒറ്റയ്ക്കല്ല ഒരു വിദേശപര്യടനവും നടത്തുന്നത് , മോദിയോടൊപ്പം സുസജ്ജമായ ഒരു ഓഫീസ് സംവിധാനം തന്നെ യാത്ര ചെയ്യുന്നു, അതില്‍ അന്‍പതുമുതല്‍ നൂറോളം ഉന്നതതല ഉദ്യോഗസ്ഥരും അവരുടെ ഓഫീസ് സ്റ്റാഫുകളും യാത്ര ചെയ്യുന്നു , ഉദ്യോഗസ്ഥരില്‍ വിദേശകാര്യ സെക്രട്ടറിമാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍മാര്‍, പ്രവാസ്യകാര്യ ഉദ്യോഗസ്ഥര്‍, സാമ്പത്തിക വിദദ്ധര്‍, പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍, ശാസ്ത്രഗവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഭാഷാ വിവര്‍ത്തകര്‍, എല്ലാത്തിനും പുറമേ നൂറോളം അംഗരക്ഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉണ്ടാകും. പക്ഷെ ഇവരെ ആരെയും നമ്മള്‍ വേദികളിലോ പത്രമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളിലോ കാണാറില്ല, പക്ഷെ ശ്രീ മോദിയെ സംബന്ധിച്ചിടത്തോളവും, അകമ്പടിയായി പോകുന്ന ഈ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളവും ഓരോ വിദേശപര്യടനവും രാപ്പകലില്ലാത്ത ചര്‍ച്ചകളുടെയും ഉടമ്പടി തീരുമാനങ്ങളുടെയും അന്താരാഷ്ട്ര പ്രാധാന്യമുള്ള കരാറുകളുടെ അംഗീകാരം നല്‍കലുമൊക്കെയാണ് .
അപ്പോള്‍ കാര്യവിവരം ഒട്ടുമില്ലാത്ത സാധാരണക്കാരന് തോന്നുന്ന മറ്റൊരു സംശയമാണ് നമ്മളെന്തിനാണ് മറ്റുരാജ്യങ്ങളുമായി ഉടമ്പടികള്‍ ഒപ്പുവെയ്ക്കുന്നത്, എന്തിനു മറ്റുരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി നല്ല ബന്ധം രൂപീകരിക്കുന്നു,
ഇന്ത്യ എന്ന രാജ്യത്തുനിന്നും വളരെ നല്ലൊരു ശതമാനം ആളുകളും വിദേശരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ചിലര്‍ ജോലിയ്ക്കായി, ചിലര്‍ ബിസിനസ്സിനായി, ചിലര്‍ പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി, അതിനെല്ലാം പുറമേ നല്ലൊരു ശതമാനം ഇന്ത്യന്‍ വ്യവസായികള്‍ വിദേശ രാജ്യങ്ങളുമായുള്ള കയറ്റുമതി ഇറക്കുമതി വ്യവസായങ്ങളില്‍ ഉള്‍പെട്ടിട്ടുള്ളവരാണ്, ഇതെല്ലം ഇന്ത്യന്‍ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍, ഇനി മറ്റുരാജ്യങ്ങളിലെ പൗരന്മാര്‍ നമ്മുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ഉള്‍പ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളെക്കുറിച്ച് പറയാം, നാം നമ്മുടെ രാജ്യത്ത് ദിവസേന ഉപയോഗിക്കുന്ന വിദേശ ഉല്‍പ്പന്നങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു …
colgate, close up, pepsodent, lux , Aqua fresh, Cibaca, OralB , Liril, Lifebuoy, Denim, Dove, Revlon, Pears, Rexona, Hamam, Ponds , Dettol, Clearasil, Palmolive, Amway, Johnson Baby , Surf, Rin, Sunlight, Wheel, OK, Vim , Ariel, Check, Henko , Old Spice, Palmolive, Ponds, Gillette, Fair & Lovely, Lakme, Liril, Denim, Revlon , Wrangler, Nike, Adidas, Newport, Reebok , Puma , Rado, Rolex, Swissco, Seiko, Citizen , Parker, Nicholson, Rotomac, Swissair, Add Gel, Rider, Mistubishi, Flair, Uniball, Pilot, Coke, Fanta, Spright, Thums up, Limca , LIPTON (Tiger, Green Label, Yellow label, Cheers), Brooke Bond (Red Label, Taj Mahal),, Sunrise, Nestle, Nescafe, Rich, Bru , Annapurna, Captain Cook (HUL), Kissan, Pilsbury , NestleMaggi , Kurkure , lays , Cadbury , Aquafina, Kinley, Bailey, Boost, Bournvita, Horlicks, Complan, LG, Samsung, Phillips, Salinsui, Hundai, Sony, Toshiba, Hitachi, Haier, Akai , Aircel, Vodaphone, Docomo, Uninor , LG, Samsung, Dell, Apple, HP, Lenovo, Acer, Compaq, Microsoft. MarutiSuzuki (49% Indian+51% Japan), Hyundai, GMChevrolet, Ford , Nissan, Raunalt, Honda, Yamaha, Suzuki, അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങള്‍ , അതിനു പുറമേ KFC , Pizza Hut , Coffe Day തുടങ്ങിയ ഫുഡ് ഔട്ട് ലെറ്റുകള്‍.
മാത്രമല്ല നമ്മുടെ ചാനലുകളായ ഏഷ്യ നെറ്റ് ഉള്‍പ്പടെ ഒരുവിധം ചാനലുകളും ഒട്ടുമുക്കാല്‍ സിനിമാ നിര്‍മാണ കമ്പനികളും ഇന്ന് വിദേശ കമ്പനികളുടെ നിക്ഷേപങ്ങളില്‍ നിലനിന്നു പോകുന്നവയാണ്, ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ പലതും, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാല്‍ നിലനിന്നു പോകുന്നതാണ്, സ്വര്‍ണം മുതല്‍ പെട്രോളിയം വരെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാല്‍ വസ്തുവകകളും നമ്മള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും അതിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും, ഗൂഗിള്‍ മാപ്പ് പോലുള്ള സര്‍വസാധാരണ GPS സംവിധാനങ്ങളും എല്ലാം വിദേശ രാജ്യങ്ങളുടെതാണ് .
ഇതിനെല്ലാം പുറമേ നമ്മുടെ പൊതുമരാമത്തുപണികള്‍ , റോഡുകള്‍ , കുടിവെള്ള പദ്ധതികള്‍ , തുടങ്ങി പലതും വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത് , ഇതില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ലാവ്‌ലിന്‍ തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ പദ്ധതികള്‍ കേരളീയര്‍ക്കും സുപരിചിതമാണ്
ഇതെല്ലാം മറ്റു രാജ്യങ്ങളുമായി നമ്മള്‍ സാമ്പത്തികമായും വ്യാവസായികമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇനി രാജ്യ സുരക്ഷയിലേയ്ക്കും അതിര്‍ത്തി സംരക്ഷണത്തിലേയ്ക്കും ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെയ്ക്കും വരാം, പാകിസ്ഥാന്‍ , ചൈന, നേപാള്‍, ബര്‍മ, ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി നേരിട്ട് അതിര്‍ത്തി പങ്കുവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ പലരാജ്യങ്ങലുമായി ഇന്ത്യയ്ക്ക് അതിര്‍ത്തി തര്‍ക്കങ്ങളും സാമ്പത്തിക മത്സരങ്ങളും ഉണ്ട്. ഈ രാജ്യങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കേണ്ടത് ഇന്ത്യയുടെ സമാധാനപരമായ നിലനില്‍പ്പിന് അത്യാവശ്യമാണ് ശാസ്ത്രസങ്കേതിക വിഷയങ്ങളിലും വ്യോമയാന വ്യവസായത്തിലും ഉപഗ്രഹ നിര്‍മാണങ്ങളിലും എല്ലാം മറ്റു രാജ്യങ്ങള്‍ പരസ്പരം അറിവുകള്‍ കൈമാറി ഒരുമിച്ചു മുന്നേറുമ്പോള്‍ അവരെയ്ക്കാള്‍ ഒരുപടി മുന്നിലെത്താന്‍ വിദേശ രാജ്യങ്ങളുമായുള്ള നിരന്തരമായ സഹകരണം ഇന്ത്യയ്ക്ക് ആവശ്യമാണ്.
ഇനി പ്രവാസി സുരക്ഷയിലെയ്ക്ക് വരാം, ഓരോരോ രാജ്യങ്ങള്‍ക്കും ഓരോരോ വിദേശ നയങ്ങളുണ്ട് , ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ ആ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന് ശക്തവും ഊഷ്മളവുമായ ബന്ധങ്ങള്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അപകടങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിച്ചു തിരിച്ചു നാട്ടിലെത്തിയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല ..
ഇങ്ങനെ ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും വേണ്ടി ലോകത്തുള്ള സര്‍വരാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം നിലനിര്‍ത്താന്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രിയെ അസൂയയോടെയാണ് എല്ലാരാജ്യക്കാരും വീക്ഷിക്കുന്നത്, മോദിയുടെ ഓരോ വിദേശപര്യടനത്തെയും ഭയത്തോടെയാണ് പാകിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ അതിര്‍ത്തി രാജ്യങ്ങള്‍ നോക്കി കാണുന്നത്. അതിനൊരുകാരണം ഇറാന്റെ ഛബഹാര്‍ തുറമുഖവികസനത്തിനുള്ള സുപ്രധാനകരാര്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചതാണ്. ഈ മേഖലയില്‍ ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാന്റെ ഗ്വാഡര്‍ തുറമുഖമാണ് ഉപയോഗിക്കുന്നത്. ഈ തുറമുഖത്തിന്റെ പ്രാധാന്യംമനസ്സിലാക്കി തുറമുഖത്തിന്റെ നവീകരണവും നടത്തിപ്പും ചൈന പാകിസ്താനുമായി 2003ല്‍ കരാറുണ്ടാക്കി.
അതിനുപകരം ഇതേ മേഖലയിലുള്ള ഇറാന്റെ ഛബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഒരു കരാറുണ്ടാക്കണമെന്നത് ഇന്ത്യയുടെ ആവശ്യമായിരുന്നു. അതിനായി അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്‌പെയ് ബഹുദൂരം മുന്നോട്ടുപോയതുമാണ്. എന്തുകൊണ്ടോ പിന്നീടതുനടന്നില്ല. ആ സുപ്രധാനമായ കരാറാണ് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നത് . ഹോളണ്ടിലെ റോട്ടര്‍ഡാം തുറമുഖം ചരക്കുഗതാഗതത്തില്‍ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ഛബഹാര്‍ തുറമുഖം മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവന്‍ ഖാലിദ് ഖാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍- ഇറാന്‍ കയറ്റുമതിക്കാര്‍ക്ക് മോദിയുടെ വരദാനം
ഈ കരാറിന്റെ മറവില്‍ നടന്നൊരു വലിയ ഒരു മിലിട്ടറി നീക്കം അതും കൂടി ഈ ചരിത്രനേട്ടത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയല്‍ രാജ്യമായ പാകിസ്ഥാനെയും ചൈനയെയും അങ്കലാപ്പിലാക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാന്‍ കരാര്‍. കച്ചവട ബുദ്ധി മോദിയുടെ ആണെങ്കില്‍ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി ‘ഇന്ത്യന്‍ ജെയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്. .
പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും :
ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയില്‍ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങള്‍ കൂടി ഉണ്ട്. കസാഖിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്തന്‍ , ഉസ്‌ബെക്കിസ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ തുടങ്ങിയവയാണ് ഈ രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ രാജ്യങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിര്‍ത്തി പങ്കുവക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കില്‍ ഈ രാജ്യങ്ങള്‍ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനക്കും ഓപ്പറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങള്‍ . അതിനായി ഈ രാജ്യങ്ങളുമായി വലിയ ഒരു ലോകശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകള്‍ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നില്‍ക്കുന്ന അഫ്ഗാന്‍ – ഇറാന്‍ അല്ലാതെയുള്ള ഈ രാജ്യങ്ങള്‍ കൂടി ഇന്ത്യയുടെ വരുതിയില്‍ വരണം.
മെയ് 2015 ല്‍ ഇറാനുമായി കരാറിന് മുന്‍പുള്ള ധാരണാപത്രം ഒപ്പ് വച്ച ശേഷം മോദിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനത്തേയ്ക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ ‘മോദിയുടെ വിമാന യാത്ര’ എന്തിന് ഈ ചെറുരാജ്യങ്ങള്‍ ആയ കിര്‍ഗിസ്ഥനിലും താജിസ്‌ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ? ഉസ്ബക്കിസ്ഥാനില്‍ വിമാനം ഇറങ്ങിയ മോദി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളില്‍ സഹകരിക്കാന്‍ ഉള്ള കരാറില്‍ മോദിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളില്‍ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബര്‍ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള സാങ്കേതിക സഹായങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ- മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയില്‍ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു.
തുര്‍ക്കിമെനിസ്ഥാനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളില്‍ ഇന്ത്യയും അഫ്ഗാനും പാകിസ്ഥാനും
തുര്‍ക്കിമെനിസ്ഥാനും ചേര്‍ന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചര്‍ച്ചയിലെ മോദി നിര്‍ദേശിച്ച ഒരു പ്രധാന മാറ്റം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ് ലൈന്‍ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറില്‍ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കിഇറാനിലെ ചാബ്ബര്‍ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വേഗത്തിലാക്കണം എന്ന് മോദി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്ഥാന് കിട്ടിയ മുഖമടച്ച അടിയായിരുന്നു.
ശ്രീ.നരേന്ദ്രമോദി നടത്തുന്ന വിദേശ യാത്രകളില്‍ പലതും സാധാരണക്കാരനും മോദിയെ കണ്ണുംപൂട്ടി എതിര്‍ക്കുന്ന ഇന്ത്യയിലെ ഏതൊരു ആവറേജ് രാഷ്ട്രീയക്കാരനും കണക്കുകൂട്ടിയെടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാല്‍ മോദിയുടെ ഫിജി സന്ദര്‍ശനം. ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തില്‍ കാണാന്‍ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ് രാജ്യം. മോദിയുടെ ഫിജി സന്ദര്‍ശനം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജെയിംസ് ബോണ്ട് അജിത് ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിലുള്ള ദ്വീപുകളില്‍ ആധിപത്യം നേടി ‘പവിഴമാല ‘ എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞ് തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നീക്കം നടത്തിക്കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടയ്ക്കല്‍ തന്നെയാണ് അജിത് ഡോവല്‍ കത്തിവച്ചത്. ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരില്‍ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി.
ശ്രീലങ്കയില്‍ ചൈനയ്ക്കായി സൈനിക സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യക്ക് നേരെ തിരിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് സിരിസേനയെ ശ്രീലങ്കയില്‍ ഭരണത്തില്‍ കൊണ്ട് വന്നതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ‘R&AW’നടത്തിയ നീക്കം ലോകം ഇന്നും അതിശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇതുവരെയുള്ള വിദേശ സന്ദര്‍ശനങ്ങളിലൂടെ മോദി ഇന്ത്യയിലേയ്ക്ക് എത്തിച്ച വിദേശനിക്ഷേപങ്ങള്‍ കോടാനുകോടി ഡോളര്‍ ആണ്. അതിനെല്ലാം പുറമേ ഇന്ത്യയെ ശക്തമായ വ്യവസായ സുഹൃത്തായി കാണാന്‍ ഇന്ന് വിദേശ രാജ്യങ്ങള്‍ മത്സരിക്കുകയാണ്. ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങി നടത്തിയിരുന്ന പ്രധിരോധ ഇടപാടുകള്‍ പോലും നിര്‍ത്തലാക്കി രാജ്യങ്ങളുമായി നേരിട്ട് വ്യവസായ ബന്ധങ്ങള്‍ ആരംഭിക്കാനും ഒട്ടുമിക്ക വ്യവസായങ്ങളും ഇന്ത്യയിലേയ്ക്ക് കേന്ദ്രീകരിയ്കാന്‍ മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുവാനും മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ മോഡിക്ക് കഴിഞ്ഞു. ശ്രീ നരേന്ദ്ര മോദി ഈ അടുത്തകാലത്തുനടത്തിയ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രമേ ഞാന്‍ ഇതില്‍ പ്രതിപാദിച്ചിട്ടുള്ളൂ.
സാമ്പത്തികമായി ഇന്ത്യ ഇന്ന് വന്‍കുതിപ്പിലാണ് ഇരുള്‍നിറഞ്ഞ ലോകസാമ്പത്തിക ഭൂപടത്തില്‍ പ്രത്യാശതരുന്ന തിളങ്ങുന്ന പ്രദേശമാണ് ഇന്ത്യ എന്നുപറഞ്ഞത് ബി.ജെപി ക്കാരോ മോദി അനുഭാവികളോ അല്ല. എമര്‍ജിങ്ങ് ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കവേ ഐ എം എഫ് മേധാവി ശ്രീ ക്രിസ്റ്റീന്‍ ലെഗാര്‍ പറഞ്ഞ വാക്കുകളാണ്.
ഇത്രയും കാലം ഇന്ത്യയിലിരുന്നു ഭരിച്ചുമുടിയ്ക്കുകയും കൊള്ളയടിച്ച കോടികളുടെ സംഖ്യ എങ്ങനെ എഴുതുമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠംപോലും പകച്ചുനിന്ന രാജ്യത്തെ കൊള്ളകള്‍ നാം സൗകര്യപൂര്‍വ്വം മറന്നു.അല്ലേ? അഴിമതി ആയിരുന്നില്ലേ നമ്മുടെരാജ്യത്തെ കാര്‍ന്നുതിന്നിരുന്ന ക്യാന്‍സര്‍!!! അഴിമതിക്ക് അറുതിവരണമെന്ന് നാം എത്രമാത്രം ആഗ്രഹിച്ചു. ഇന്നിപ്പോള്‍ അഴിമതികാട്ടാന്‍ ആര്‍ക്കും ധൈര്യമില്ല. ഇതല്ലേ നാം ആഗ്രഹിച്ചതും.
ലോകം പുഛിച്ചിരുന്ന നമ്മുടെരാജ്യം ഈ ഭൂലോകത്ത് ഒരു ശക്തമായ രാജ്യമാണെന്ന് കാണിച്ചു കൊടുത്തത് ശ്രീ.നരേന്ദ്രമോദി നേടിയെടുത്ത അന്താരാഷ്ട്ര പ്രതിച്ഛായയാണെന്നതില്‍ തര്‍ക്കമില്ല.മോദിയുടെ സന്ദര്‍ശനത്തിന്റെ ഗുണങ്ങള്‍ നമുക്ക് മനസ്സിലാകണമെങ്കില്‍ വിദേശത്തെ വാര്‍ത്താ ചാനലുകള്‍ കാണണം വിദേശരാജ്യങ്ങള്‍ ഇത്രയും ബഹുമാനത്തോടെ കാണുന്ന മോദിയുടെ വിദേശപര്യടനത്തെ കളിയാക്കാന്‍ സ്വന്തം മാതൃരാജ്യമായ ഭാരതത്തിനോട് ഒരംശംപോലും ആത്മാര്‍ഥതയില്ലാത്ത അഭിനവബുദ്ധിജീവികള്‍ക്ക് മാത്രമേ കഴിയൂ. പ്രധാനമന്ത്രി മോദിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങള്‍ക്കും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലയാളപത്രങ്ങള്‍ക്കും റേറ്റിംഗിനുവേണ്ടി അന്തി ചര്‍ച്ചകള്‍ നടത്തുന്ന ലക്ഷ്യങ്ങളല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരുപാട് പടികള്‍ കടന്നുവേണം ചിന്തിക്കാന്‍. തല്‍ക്കാലം അടുത്ത തിരഞ്ഞെടുപ്പുവരെയെങ്കിലും നമുക്ക് രാഷ്ട്രീയം മറക്കാം കേന്ദ്രംഭരിക്കുന്നത് ഖജനാവില്‍ പണംവരുമ്പോള്‍ കൈയ്യിട്ടുവാരാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഒരുകൂട്ടം ആര്‍ത്തിപ്പണ്ടാരങ്ങളല്ല ടീം മോദിയാണ് എന്നതില്‍ നമുക്കാശ്വസിക്കാം .
എന്തായാലും ഇപ്പോഴുള്ള ഇത്തരം വിവരദോഷ വിവാദങ്ങള്‍ ശ്രീ നരേന്ദ്രമോദിക്ക് വീണ്ടും വീണ്ടും നൂറുകണക്കിന് ആരാധകരെ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്ക്കമില്ല.
നല്ലതുചെയ്താല്‍ നല്ലതെന്നുപറയാനുള്ള ചങ്കുറ്റം കാണിക്കുക അതാരായാലും…
Post Your Comments