കോഴിക്കോട്: ആരെങ്കിലുമൊന്ന തുമ്മിയാല്‍ സംഘടനയുണ്ടാക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ . ഇനി നമ്മള്‍ കാണാന്‍ പോകുന്നത് മദ്യപാനികളുടെ സംഘടനയും. കാലത്തിന്റെ ഒരു പോക്കേ… മദ്യത്തിന് വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ കുടിയന്‍മാരുടെ കൂട്ടായ്മ രൂപീകരിക്കണമെന്നാണ് ഇപ്പോള്‍ മദ്യപാനികളുടെ ആവശ്യം. ഖജനാവില്‍ കാശില്ലെങ്കില്‍ മദ്യം വാങ്ങുന്നവരെ പിഴിയരുത്. ഡീസലിനും പെട്രോളിനും വില കൂട്ടുന്നത് പോലെയാണ് മദ്യത്തിനും വില വര്‍ധിപ്പിക്കുന്നതെന്നും മദ്യപാനികള്‍ അഭിപ്രായപ്പെടുന്നു.
ബജറ്റില്‍ മദ്യത്തിന് വില കൂട്ടുന്നത് സഹിക്കാം. എന്നാല്‍ ഇടയ്ക്കിടെയുള്ള ഈ വിലവര്‍ധനവ് താങ്ങാന്‍ കഴിയില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കുടിയന്‍മാരെ പിഴിയുകയാണ്. ഖജനാവില്‍ കാശ് നിറയുന്നത് മദ്യപാനികളുടെ പണം കൊണ്ടാണ്.
നിര്‍മ്മാണ ചെലവ് വളരെ കുറവായിട്ടും മദ്യത്തിന് യഥേഷ്ടം വില വര്‍ധിപ്പിക്കുകയാണ്. പ്രതികരിക്കാന്‍ ആരും തയ്യാറാകത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ പിഴിയുന്നത്. മദ്യപാനികള്‍ പറയുന്നു.
മദ്യപാനികളുടെ കാശുകൊണ്ടാണ് ശമ്പളം പോലും സര്‍ക്കാര്‍ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ മദ്യത്തിന്റെ വിലവര്‍ധനവിനെതിരെ പ്രതികരിക്കാന്‍ മദ്യപാനികളുടെ കൂട്ടായ്മ രൂപീകരികരിക്കണെമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്തായാലും സംഘടനകളെക്കൊണ്ട് തട്ടിത്തടഞ്ഞ് നടക്കാന്‍ പറ്റാത്ത കാലത്ത് ഇനി മദ്യപനികളുടെ സമരവും കാണേണ്ടി വരും.
Post Your Comments